ഇന്ത്യയിൽ 42,000 കോടി രൂപയുടെ വൻ നിക്ഷേപ പ്രഖ്യാപനവുമായി യുഎഇഇന്‍ഡക്ഷന്‍ സ്റ്റൗ നിര്‍മ്മാണം കൂട്ടാന്‍ കേന്ദ്ര നിര്‍ദ്ദേശംകയറ്റുമതി യോഗ്യതയുള്ള രാജ്യങ്ങളുടെ പുതുക്കിയ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയൻരാജ്യത്ത് ഇന്ധനവില കൂട്ടി; 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്രാജ്യത്തെ എൽപിജി, ക്രൂഡോയിൽ സ്റ്റോക്ക് ഇങ്ങനെ

എയർ ഇന്ത്യയിൽ 3,194.5 കോടി അധിക നിക്ഷേപം നടത്താൻ സിം​ഗപ്പൂർ എയർലൈൻസ്

ന്യൂഡൽ​ഹി: എയർഇന്ത്യ-വിസ്താര ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ​ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നറിയിച്ച് സിം​ഗപ്പൂർ എയർലൈൻസ്. 2022 നവംബർ 29ന് ലയനം പ്രഖ്യാപിക്കുകയും 2024 നവംബറിൽ ലയനം പൂർത്തിയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.

ഇതോടെ എയർഇന്ത്യയിൽ സിം​ഗപ്പൂർ എയർലൈൻസിന് 25.1 ശതമാനം ഓഹരിയുണ്ടാകും.
ഫുൾ സർവീസ് കാരിയറായ വിസ്താര 2015 ജനുവ​രി ഒമ്പതിനാണ് ഫ്ലൈയിം​ഗ് ആരംഭിച്ചത്.

ടാറ്റയും സിം​ഗപ്പൂർ എയർലൈൻസും ചേർന്നുള്ള സംയുക്ത സംരംഭമാണ് വിസ്താര. വിസ്താരയുടെ 49 ശതമാനം ഓഹരിയും സിം​ഗപ്പൂർ എയർലൈൻസിന്റേതായിരുന്നു.

ലയനത്തിന് ശേഷം ടാറ്റ ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർഇന്ത്യയിൽ 25.1% ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നതിന് വേണ്ടിയാണ് സിം​ഗപ്പൂർ എയർലൈൻസ് അധിക നിക്ഷേപം നടത്തുന്നത്.

നവംബർ 12ന് ലയനപ്രക്രിയകളുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ വിസ്താരയുടെ വിമാനങ്ങളെല്ലാം എയർ ഇന്ത്യ ബ്രാൻഡിന് കീഴിലാകും സേവനങ്ങൾ നൽകുക. എഐ2 (AI2) എന്നതായിരിക്കും ഫ്ലൈറ്റ് കോഡ്.

X
Top