എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു; ധനാനുമതി ബില്ലില്‍ ട്രംപ് ഒപ്പുവച്ചു

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു. ജനപ്രതിനിധി സഭ പാസാക്കിയ ധനാനുമതി ബില്ലില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു.

ആറ് ഡെമോക്രാറ്റുകളുടെ പിന്തുണയോടെ യുഎസ് ജനപ്രതിനിധിസഭ പാസാക്കിയ ധനാനുമതി ബില്ലില്‍ ട്രംപ് ഒപ്പുവച്ചതോടെ 43 ദിവസം നീണ്ട അടച്ചുപൂട്ടലിനാണ് വിരാമമായത്.

ബില്ലില്‍ ഒപ്പുവയ്ക്കുമ്പോഴും ഡെമോക്രാറ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ട്രംപ് നടത്തിയത്. ഷട്ട്ഡൗണിലൂടെ ഡെമോക്രാറ്റുകള്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ ശ്രമിച്ചെന്നാണ് ട്രംപിന്‍റെ ആരോപണം.

രാഷ്ട്രീയ കാരണങ്ങള്‍ മാത്രമാണ് ഷട്ട്ഡൗണിന് പിന്നിലെന്നും ട്രംപ് പറഞ്ഞു.

X
Top