
ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീജി ഷിപ്പിംഗ് ഗ്ലോബല്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഓഗസ്റ്റ് 19ന് തുടങ്ങും. ഓഗസ്റ്റ് 21 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. ഇഷ്യു വില പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് 26ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
ശ്രീജി ഷിപ്പിംഗ് ഗ്ലോബല്‍ 1.63 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന മാത്രമാണ് നടത്തുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി പ്രൊമോട്ടര്‍മാരോ നിലവിലുള്ള ഓഹരിയുടമകളോ ഓഹരി വില്‍പ്പന നടത്തുന്നില്ല.
കമ്പനി ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 251.2 കോടി രൂപ കാരിയറുകള്‍ വാങ്ങുന്നതിനും 23 കോടി രൂപ കടം തിരിച്ചടക്കുന്നതിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
141.2 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശ്രീജി ഷിപ്പിംഗ് ഗ്ലോബല്‍ കൈവരിച്ച ലാഭം. 13.4 ശതമാനം വളര്‍ച്ചയാണ് ലാഭത്തിലുണ്ടായത്. അതേ സമയം വരുമാനം 17 ശതമാനം കുറഞ്ഞു. 607.6 കോടി രൂപയാണ് വരുമാനം.
ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 25 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.






