ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

ബിഎസ്ഇ, എന്‍എസ്ഇകളില്‍ ഇന്ന് വ്യാപാരമില്ല

മുംബൈ: ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ), ബിഎസ്ഇ എന്നിവ നവംബര്‍ 8 ന് പ്രവര്‍ത്തിക്കില്ല. ലോഹം, ബുള്ളിയന്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റി വിപണിയ്ക്കും അവധിയായിരിക്കും. ഫോറെക്‌സ്, കമ്മോഡിറ്റി അവധി വ്യാപാരങ്ങളും നടക്കില്ല.

നവംബര്‍ 7 ന് സെന്‍സെക്‌സ് 234.79 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 61,185.15 ലെവലിലും നിഫ്റ്റി 85.60 പോയിന്റ് അഥവാ 0.47 ശതമാനം ഉയര്‍ന്ന് 18,2020.80 ത്തിലും ക്ലോസ് ചെയ്തിരുന്നു.

ബ്രിട്ടാനിയ, എസ്ബിഐ, അദാനി എന്റര്‍പ്രൈസസ്, ബിപിസിഎല്‍, ഐഷര്‍ മോട്ടോഴ്‌സ് എന്നിവ മികച്ച നേട്ടവുമായി മുന്നിലെത്തിയപ്പോള്‍ ഡിവിസ് ലാബ്‌സ്, ഏഷ്യന്‍ പെയ്ന്റ്‌സ്, സിപ്ല, ബജാജ് ഫിന്‍സര്‍വ്, അദാനി പോര്‍ട്ട്‌സ് എന്നിവയാണ് നഷ്ടം നേരിട്ടത്.

X
Top