100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

വിദേശ ഓര്‍ഡര്‍: മികച്ച നേട്ടവുമായി ശക്തി പമ്പ് ഓഹരി

ന്യൂഡല്‍ഹി: ഉഗാണ്ട സര്‍ക്കാര്‍ മുന്‍കൂറായി പണം നല്‍കി എന്നറിയിച്ചതിനെ തുടര്‍ന്ന് ശക്തി പമ്പ് ഓഹരികള്‍ ചൊവ്വാഴ്ച 6 ശതമാനത്തോളം ഉയര്‍ന്നു. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ പമ്പിംഗ് സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിനായി 6 മില്ല്യണ്‍ ഡോളറാണ് ഉഗാണ്ട നല്‍കിയത്. മൊത്തം 35.30 മില്ല്യണ്‍ ഡോളറിന്റേതാണ് കരാര്‍.

സോളാര്‍ പമ്പുകളുടെ ഉഗാണ്ടയിലെ സ്ഥാപനം കൂടുതല്‍ ഓര്‍ഡറുകള്‍ നേടിത്തരുമെന്ന് കമ്പനി അവകാശപ്പെട്ടു. 2022 സാമ്പത്തികവര്‍ഷ വരുമാനത്തിന്റെ 15.7 ശതമാനം അഥവാ 1851 കോടി രൂപ കയറ്റുമതിയിലൂടെയായിരുന്നു. കയറ്റുമതി വരുമാനം വരും പാദത്തില്‍ വര്‍ദ്ധിക്കുമെന്നും കമ്പനി അറിയിച്ചു.

ആഫ്രിക്കന്‍ രാജ്യങ്ങളാണ് പ്രധാന ഉപഭോക്താക്കള്‍. “ ഉഗാണ്ട സര്‍ക്കാരുമായുള്ള പങ്കാളിത്തത്തില്‍ അഭിമാനമുണ്ട്. പ്രാദേശിക പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ആഫ്രിക്കയിലെ ഹരിത ഊര്‍ജ വിപുലീകരണ പദ്ധതികള്‍ക്ക് ഇത് ഗുണം ചെയ്യും,” ശക്തി പമ്പ്‌സ് മാനേജിംഗ് ഡയറക്ടര്‍, ദിനേശ് പാട്ടിദാര്‍ പറഞ്ഞു.

515.15 രൂപയിലാണ് നിലവില്‍ കമ്പനി ഓഹരി ട്രേഡ് ചെയ്യുന്നത്.

X
Top