ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സുപ്രീംകോടതിവിധി അനുകൂലമല്ലെങ്കിൽ കേരളം ചെലവുകൾ നിർത്തി വെക്കേണ്ടി വരും

തിരുവനന്തപുരം: സുപ്രീംകോടതിയിലെ നിയമപ്പോരാട്ടത്തിന്റെ പേരിൽ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ.

മാർച്ചിൽ നിയന്ത്രിച്ച് ചെലവിട്ടാൽപ്പോലും കുറഞ്ഞത് 17,000 കോടി രൂപ സംസ്ഥാനം അധികമായി കണ്ടെത്തണം. സുപ്രീംകോടതി വിധി അനുകൂലമായില്ലെങ്കിൽ ചെലവുകളിൽ ഭൂരിഭാഗവും നിർത്തിവെക്കേണ്ടി വരും.

മാർച്ച് ആറിനാണ് സുപ്രീംകോടതിയിലെ കേസിൽ വാദം കേൾക്കുന്നത്. ഹർജി പിൻവലിക്കണമെന്ന ആവശ്യം കേരളം തള്ളിയതിനാൽ അർഹമായത് കിട്ടാൻപോലും വിധി വരെ കാത്തിരിക്കണമെന്നാണ് കേന്ദ്ര നിലപാട്.

സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും കഴിഞ്ഞ മാർച്ചിൽ 22,000 കോടി രൂപ ചെലവിട്ടെന്നാണ് ധനവകുപ്പിന്റെ കണക്ക്. ഇത്തവണ ഇതിലും കൂടുതൽ ചെലവിടേണ്ടിവരും.

കഴിഞ്ഞവർഷത്തെ അതേ നിലയിൽ ചെലവാക്കാൻ തീരുമാനിച്ചാലും 17,000 കോടി അധികം കണ്ടെത്തേണ്ടിവരും. വായ്പയല്ലാതെ ബദൽ മാർഗങ്ങളൊന്നും മുന്നിലില്ലാത്ത അവസ്ഥയിലാണ് സർക്കാർ.

കേന്ദ്രം അനുവദിച്ച 28,000 കോടി വായ്പ ഇതിനകം എടുത്തുകഴിഞ്ഞു.

X
Top