പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം12 ദിവസത്തിനിടെ രാജ്യത്ത് വിതരണം ചെയ്തത് 6.6 ലക്ഷം ‘ഛോട്ടു’ സിലിണ്ടറുകൾഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

നിഫ്റ്റി 19450 നടുത്ത്, 274 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ചൊവ്വാഴ്ച, റെയ്ഞ്ച്ബൗണ്ട് സെഷനില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 273 പോയിന്റുയര്‍ന്ന് 65617.84 ലെവലിലും നിഫ്റ്റി 83.50 പോയിന്റുയര്‍ന്ന് 19439.40 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1892 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1496 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

117 ഓഹരി വിലകളില്‍ മാറ്റമില്ല. മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു. 2 ശതമാനം വീതം നേട്ടമുണ്ടാക്കിയ സണ്‍ ഫാര്‍മ, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റി50 യില്‍ മികച്ച തോതില്‍ ഉയര്‍ന്നത്.

അതേസമയം യുപിഎല്‍ 2.4 ശതമാനവും ജെഎസ്ഡബ്ല്യു സ്റ്റീല്‍ 1.6 ശതമാനവും ഇടിഞ്ഞു. ടാറ്റ കണ്‍സ്യൂമര്‍, അപ്പോളോ ഹോസ്പിറ്റല്‍സ്,മാരുതി സുസുക്കി എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. ബജാജ് ഫിനാന്‍സ്,ആക്‌സിസ് ബാങ്ക്,എച്ച്‌സിഎല്‍ എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ ലോഹം,പൊതുമേഖല ബാങ്ക് ഒഴിച്ചുള്ള സൂചികകളെല്ലാം മികച്ച പ്രകടനം നടത്തിയപ്പോള്‍ വാഹനം, ഊര്‍ജ്ജം,എഫ്എംസിജി,കാപിറ്റല്‍ ഗുഡ്‌സ്,ഹെല്‍ത്ത് കെയര്‍ എന്നിവ 1 ശതമാനം വീതം ഉയര്‍ന്നു.

X
Top