ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

നാലര മാസത്തിനിടെ സെൻസെക്സിന് 10,000 പോയിന്റ് നഷ്ടം

ന്ത്യൻ ഓഹരി വിപണിക്ക് ഇതു തിരിച്ചടികളുടെ കാലമാണ്. വിവിധ പ്രതികൂല ഘടകങ്ങളുടെ സ്വാധീനമാണ് വിപണിയെ തിരുത്തലിന്റെ വഴിയിലേക്ക് തള്ളിവിട്ടത്.

2024 സെപ്റ്റംബർ 27-നായിരുന്നു 85,978 നിലവാരം വരെ കുതിച്ചെത്തി, ബിഎസ്ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ സെൻസെക്സ് സർവകാല റെക്കോഡ് നിലവാരം രേഖപ്പെടുത്തി. എന്നാൽ 2025 ഫെബ്രുവരി രണ്ടാം വാരവും പിന്നിടുമ്പോൾ സെൻസെക്സ് സൂചിക 75,939 നിലവാരത്തിലേക്ക് പിന്തള്ളപ്പെട്ടു.

അതായത് കഴിഞ്ഞ നാലര മാസത്തിനിടെ സെൻസെക്സ് സൂചികയ്ക്ക് 10,000 പോയിന്റിലേറെ നഷ്ടമായെന്ന് സാരം. സർവകാല റെക്കോഡ് ഉയർന്ന നിലവാരത്തിൽ നിന്നും 12 ശതമാനത്തോളം തിരുത്തൽ ബിഎസ്ഇയുടെ മുഖ്യ സൂചികയിൽ രേഖപ്പെടുത്തി കഴിഞ്ഞു.

ഇതോടെ നിക്ഷേപകരുടെ പോർട്ട്ഫോളിയോ മൂല്യത്തിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ടാകും. മിക്ക റീട്ടെയിൽ നിക്ഷേപകരും നിക്ഷേപിച്ച ഓഹരികളിൽ നിന്നും നഷ്ടം നേരിടുന്നു.

ആഭ്യന്തര വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന പശ്ചാത്തലത്തിൽ റീട്ടെയിൽ നിക്ഷേപകർ ഇപ്പോൾ എന്ത് ചെയ്യണമെന്ന് നിർദേശിച്ച് മുൻനിര അസറ്റ് മാനേജ്മെന്റ് കമ്പനിയായ വൈറ്റ്ഓക്ക് ക്യാപിറ്റൽ എഎംസി, സിഇഒ, ആശിഷ് സോമയ്യ രംഗത്തെത്തി.

പോർട്ട്ഫോളിയോ റീബാലൻസിങ് അഥവാ പോർട്ട്ഫോളിയോ അഴിച്ചുപണിയാനും നിക്ഷേപം പുനർവിന്യസിക്കാനും പറ്റിയ സമയമാണ് ഇപ്പോഴെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബിസിനസ് ചാനലായ ‘ഇടി നൗ’വിന് നൽകിയ ആശിഷ് ചൗധരിയുടെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

എന്തുകൊണ്ട് റീബാലൻസിങ് വേണം?
ഓഹരി വിപണി വളരെ ചലനാത്മകവും പരിവർത്തനാത്മകവുമണ്. അതുകൊണ്ട് തന്നെ വിപണിയുടെ മാറ്റങ്ങൾ യഥാസമയം തിരിച്ചറിഞ്ഞ് അനുയോജ്യമായ നടപടികൾ സ്വീകരിക്കുന്നവർക്കാണ് വിജയം.

നിലവിലെ മാർക്കറ്റ് ട്രെൻഡ്, സെക്ടർ റൊട്ടേഷൻസ്, മാർക്കറ്റ് ക്വാളിറ്റിയിൽ ഉണ്ടാകുന്ന മാറ്റം, വിശാല സമ്പദ്ഘടയെ ബാധിക്കാവുന്ന സാഹചര്യങ്ങൾ (മാക്രോഇക്കോണമിക് ) എന്നിവയുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ അവരുടെ പോർട്ട്ഫോളിയോയിൽ ആവശ്യമായ റീബാലൻസിങ് നടത്താവുന്നതാണ്.

വിപണിയുടെ ഏറ്റവും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാത്ത പഴയ ഓഹരികൾ ഇപ്പോഴും നിലനിർത്തിയിരിക്കുന്നത് ഗുണകരമല്ല. അതിനാൽ വിപണിയിൽ പുതിയതായി തെളിഞ്ഞുവരുന്ന ട്രെൻഡിന് അനുയോജ്യമായ ഓഹരികളിലേക്ക് നിക്ഷേപകർ മാറണമെന്നും ആശിഷ് സോമയ്യ പറഞ്ഞു.

ആഗോള, ആഭ്യന്തര മാറ്റങ്ങളുടെ പ്രത്യാഘാതം
നിലവിൽ ഇന്ത്യൻ വിപണി നേരിടുന്ന തിരിച്ചടിക്കുള്ള പ്രധാന കാരണം യുഎസിന്റെ ഭാഗത്തുനിന്നും വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്ക രൂപപ്പെടുന്നത് ഉൾപ്പെടെയുള്ള വിവിധ പ്രതികൂല ആഗോള ഘടകങ്ങളാണ്.

തിരുത്തൽ ആരംഭിച്ച ഒക്ടോബറിൽ ചൈനീസ് വിപണിയുടെ തിരിച്ചുവരവും വിദേശി നിക്ഷേപകരുടെ കൊഴിഞ്ഞുപോക്കും വിനിമയമൂല്യം ശക്തിപ്പെടുത്തുന്ന യുഎസ് ഡോളറും അമേരിക്കൻ ഓഹരി വിപണിയുടെ മുന്നേറ്റങ്ങളുമായിരുന്നു സ്വാധീനിച്ചത്.

ഇതിനോടൊപ്പം ഇന്ത്യൻ കോർപറേറ്റ് കമ്പനികളുടെ പ്രവർത്തനഫലം നിരാശപ്പെടുത്തിയതും രാജ്യത്തിന്റെ ജിഡിപി വളർച്ച നിരക്ക് ഇടിഞ്ഞതും തിരിച്ചടിയേകി.

എന്നിരുന്നാലും ഇന്ത്യൻ സമ്പദ്ഘടന അടിസ്ഥാനപരമായി ശക്തമാണെന്നും റിസ്ക് ഘടകങ്ങൾ നിലനിൽക്കവേ തന്നെ വിപണി ഒരു ടേണിങ് പോയിന്റിലേക്ക് സമീപിക്കുകയാണെന്നും അനലിസ്റ്റ് കൂടിയായ ആശിഷ് സോമയ്യ പറഞ്ഞു.

X
Top