പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

അമേരിക്കയിൽ മറ്റൊരു ബാങ്ക് കൂടി തകർച്ചയിലേക്ക്

ന്യൂയോർക്ക്: ഈ വർഷം ആദ്യം മുതൽ തുടരുന്ന ബാങ്കിങ് പ്രതിസന്ധി അമേരിക്കയിൽ തുടരുകയാണ്. പലിശ നിരക്കുകൾ വർധിപ്പിച്ചതോടെ ബാങ്കുകളിൽ നിന്നുള്ള കടമെടുപ്പ് കുറഞ്ഞത് ബാങ്കിങ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്.

അമേരിക്കയിൽ വീണ്ടും ഫെഡ് പലിശ നിരക്കുകൾ വർധിപ്പിച്ചതോടെ ഒരു ബാങ്ക് കൂടി പ്രതിസന്ധിയിലായി. പസിഫിക് വെസ്റ്റ് ബാങ്ക് കോർപ്പാ (Pacific West Bank)ണ് ഈ പ്രാവിശ്യം പ്രശ്നത്തിൽ പെട്ടിരിക്കുന്നത്.

ഈ ബാങ്കിന്റെ ഓഹരി മൂല്യം പകുതിയോളം കുറഞ്ഞിരിക്കുകയാണ്. ബാങ്ക് തകർച്ചകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ വൻകിട സ്വകാര്യ ബാങ്കുകളോട് പ്രശ്നത്തിലായ ബാങ്കുകളെ ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിച്ചിട്ടും ബാങ്ക് തകർച്ച തുടരുകയാണ്.

തകർന്ന ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ ജെ പി മോർഗൻ ഏറ്റെടുത്തതോടെ ഇനി ബാങ്കിങ് പ്രതിസന്ധി ഉണ്ടാകില്ലെന്ന തോന്നലുണ്ടായിരുന്നു. എന്നിട്ടും വീണ്ടും ഒരു റീജിയണൽ ബാങ്ക് കൂടി തകർന്നത് അമേരിക്കൻ ബാങ്കിങ് വ്യവസ്ഥയിലെ വിശ്വാസം കുറച്ചിരിക്കുകയാണ്.

X
Top