ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

സെബിയുടെ സ്കോർസിനു ജൂണിൽ ലഭിച്ചത് 5,000 ഓളം പരാതികൾ

ഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പരാതിപരിഹാര പോർട്ടലായ സ്കോർസിലൂടെ (SCORES 2.0) ജൂണിൽ പരിഗണിച്ചത് 4,415 പരാതികൾ. 4,959 പുതിയ പരാതികളാണു കഴിഞ്ഞമാസം സെബിക്കു ലഭിച്ചത്. 5,107 പരാതികളാണ് ആകെ പരിഹരിക്കാനുള്ളത്.

സ്കോർസ് സംവിധാനത്തിൽ പരാതികളിൽ ആക്‌ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കാനുള്ള ശരാശരി സമയം 8 ദിവസമാണ്. പ്രാഥമിക പരിശോധനയ്ക്ക് എടുക്കുന്ന ശരാശരി സമയം നാലു ദിവസവും.

സ്കോർസ് 2.0 ൽ പരാതികൾ ഓട്ടമാറ്റിക്കായി അതതു വിഭാഗങ്ങളിലേക്ക് എത്തുകയാണു ചെയ്യുന്നത്. ഇത് 21 ദിവസത്തിനുള്ളിൽ പരിഗണിക്കണമെന്നുമുണ്ട്.

നിക്ഷേപകർ സംതൃപ്തരല്ലെങ്കിൽ പുനഃപരിശോധനയ്ക്കായി 15 ദിവസവും ലഭിക്കും.

X
Top