Alt Image
ഇന്ത്യ-യുഎസ് വ്യാപാര കരാർ: ലക്ഷ്യം അഞ്ച് വർഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരംചെറുകിട സംരംഭങ്ങൾക്ക് വായ്പാ പരിധി ഉയർത്തിഇന്ത്യയിൽനിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി ഇനി പുതിയ ഉയരങ്ങളിലെത്തുംറഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നുവാട്ടർ മെട്രോ പദ്ധതികൾക്ക് 9,200 കോടി; കൊച്ചി മാതൃക രാജ്യത്തുടനീളം നടപ്പാക്കുന്നു

വിദേശ നിക്ഷേപകർക്ക് സെബിയുടെ ‘റെഡ് കാർപെറ്റ്’; രജിസ്ട്രേഷൻ ഇനി വെറും 5 ദിവസത്തിനുള്ളിൽ!

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്ക് ലക്ഷ്യമിട്ട് സെബിയുടെ പുതിയ നീക്കം. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി 5 ദിവസമാക്കും. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയിലെത്താന്‍ ഇനി റെഡ് കാര്‍പെറ്റ് വിരിക്കുകയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍.

നിലവില്‍ 30 ദിവസമെടുക്കുന്ന രജിസ്‌ട്രേഷന്‍ പ്രക്രിയ വെറും 5 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് സെബി മേധാവി തുഹിന്‍ കാന്ത പാണ്ഡെ വ്യക്തമാക്കി. നിക്ഷേപിക്കാന്‍ മാസങ്ങളെടുക്കും എന്ന വിദേശികളുടെ തെറ്റായ ധാരണ തിരുത്തി, അവര്‍ക്ക് വിപണിയിലേക്കുള്ള പ്രവേശനം കൂടുതല്‍ സുഗമമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഉയര്‍ന്ന വാല്യുവേഷനും കമ്പനികളുടെ കുറഞ്ഞ ലാഭവും കാരണം വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് തായ്വാന്‍, സൗത്ത് കൊറിയ തുടങ്ങിയ എ.ഐ അധിഷ്ഠിത വിപണികളിലേക്ക് ചേക്കേറുകയാണ്. ഈ ഒഴുക്ക് തടയാനും ഇന്ത്യയെ വീണ്ടും നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമാക്കാനുമാണ് സെബി ഇപ്പോള്‍ ശ്രമിക്കുന്നത്.

രജിസ്‌ട്രേഷന്‍ വേഗത്തിലാക്കാന്‍ സെബി ആയുധമാക്കുന്നത് ഡിജിറ്റൈസേഷനെയാണ്. 2025ല്‍ സെബി അവതരിപ്പിച്ച Single-Window Interface വഴിയാണ് രജിസ്‌ട്രേഷനും രേഖകള്‍ കൈമാറുന്നതും പരാതി പരിഹാരവുമെല്ലാം നടക്കുന്നത്.

മാത്രമല്ല, ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്ന് വലിയ താല്‍പ്പര്യമാണ് ഇന്ത്യയിലേക്ക് വരുന്നത്. വിദേശ നിക്ഷേപത്തിന് പുറമെ ഇന്ത്യയില്‍ നേരിട്ട് ലിസ്റ്റ് ചെയ്യാനും പല ജാപ്പനീസ് കമ്പനികളും ആഗ്രഹിക്കുന്നുണ്ടെന്ന് സെബി ചീഫ് സൂചിപ്പിച്ചു.

ചുരുക്കത്തില്‍, ചുവപ്പുനാടകള്‍ ഒഴിവാക്കി വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള സെബിയുടെ ഈ നീക്കം വിപണിക്ക് വലിയൊരു ഉണര്‍വ് നല്‍കും. വിദേശ നിക്ഷേപകര്‍ പ്രധാനമായും പരാതിപ്പെടുന്നത് ഇന്ത്യയിലെ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സിനെ കുറിച്ചാണ്.

പല വിദേശ രാജ്യങ്ങളിലും ഇല്ലാത്ത ഈ നികുതി നിക്ഷേപകര്‍ക്ക് വലിയൊരു ഭാരമാണ്. എന്നാല്‍ നികുതി കാര്യങ്ങള്‍ സെബിയുടെ പരിധിയില്‍ വരുന്നതല്ലെന്നും അത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും തുഹിന്‍ കാന്ത പാണ്ഡെ വ്യക്തമാക്കി.

X
Top