ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

10 ശതമാനം ഹോള്‍ഡിംഗുള്ള സ്ഥാപകരെ പ്രമോട്ടര്‍മായി പരിഗണിക്കാന്‍ സെബി, തീരുമാനം ഐപിഒ പദ്ധതികളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: സ്ഥാപകരായ മീന ഗണേഷിനെയും ഗണേഷ് കൃഷ്ണനെയും ”പ്രൊമോട്ടര്‍മാര്‍” ആയി പുനഃക്രമീകരിച്ച് പോര്‍ട്ടിയ മെഡിക്കല്‍ (ഹെല്‍ത്ത് വിസ്റ്റ ഇന്ത്യ ലിമിറ്റഡ്) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ ഫയലിംഗ് നടത്തി. ഇക്കാര്യത്തില്‍ സെബി നല്‍കിയ നിര്‍ദ്ദേശം നടപ്പിലാക്കുന്ന ആദ്യ കമ്പനിയായി ഇതോടെ പോര്‍ട്ടിയ മാറി. 10 ശതമാനത്തില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള സ്ഥാപകര്‍ പ്രമോട്ടര്‍മാരായി തുടരണമെന്ന് സെബി അനുശാസിച്ചിരുന്നു.

10 ശതമാനമോ കൂടുതലോ ഓഹരിയുള്ള സ്ഥാപകരായ വ്യക്തികള്‍, പ്രമോട്ടര്‍മാരായി വേണം പൊതു ഓഹരി വില്‍പന സമയത്ത്, കമ്പനികളുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് (ഡിആര്‍എച്ച്പി) സമര്‍പ്പിക്കാന്‍. സെബി നിഷ്‌ക്കര്‍ഷിച്ചു.. പ്രമോട്ടര്‍മാരാകുന്നതോടെ കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ സ്ഥാപകരുടെ ഉത്തരവാദിത്തം വര്‍ധിക്കും.

നേരത്തെ 25 ശതമാനത്തില്‍ കൂടുതല്‍ ഹോള്‍ഡിംഗുള്ള സ്ഥാപകരെയാണ് പ്രമോട്ടര്‍മാരായി പരിഗണിച്ചിരുന്നത്. 25 ശതമാനത്തിന് താഴെ ഹോള്‍ഡിംഗുള്ളവര്‍ക്ക് പ്രമോട്ടറല്ല എന്ന് അവകാശപ്പെടാമായിരുന്നു. ഈ പ്രവണതയ്ക്കാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ മാറ്റം വരുത്തുന്നത്.

ഡിആര്‍എച്ച്പി സമര്‍പ്പിക്കുമ്പോള്‍ പ്രമോട്ടര്‍മാരെ തിരിച്ചറിയേണ്ടതുണ്ടെന്ന് സെബി പറഞ്ഞു.
മാര്‍ക്കറ്റ് റെഗുലേറ്ററുടെ ഈ നീക്കം സ്റ്റാര്‍ട്ടപ്പുകളെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.പല പിഎംസികളും ഇപ്പോള്‍ പ്രാഥമിക വിപണിയിലെത്താന്‍ മടിക്കുകയാണ്.

പ്രൊമോട്ടര്‍ ടാഗ് സങ്കീര്‍ണത സൃഷ്ടിക്കുന്നതാണ് കാരണം.പല കേസുകളിലും, സ്ഥാപകന് 10%-ല്‍ കൂടുതല്‍ ഷെയര്‍ഹോള്‍ഡിംഗ് ഉണ്ടായിരിക്കാം. അതേസമയം പോസ്റ്റ് ലിസ്റ്റിംഗ് ലോക്ക് ഇന്നിനായി പ്രമോട്ടര്‍ 20 ശതമാനം ഓഫര്‍ ചെയ്യണം. അത്രയും പങ്കാളിത്തം അവര്‍ക്കുണ്ടാകില്ല.

ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു.മാത്രമല്ല, കമ്പനിയുടെ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനം വലിയ സ്വാധീനം ചെലുത്തുന്നില്ല.

X
Top