ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മാറ്റങ്ങള്‍ ഉള്‍കൊണ്ട് കുതിച്ച്‌ ഇന്ത്യൻ ഐടി കമ്പനികള്‍

കൊച്ചി: ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിലെ(എ.ഐ) വിപ്ളവകരമായ ദ്രുതമാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ഇന്ത്യൻ ഐ.ടി കമ്പനികള്‍ ലാഭക്ഷമത മെച്ചപ്പെടുത്തുന്നു.
എ.ഐ കരാറുകള്‍ പരമാവധി സമാഹരിച്ചും ജീവനക്കാരെ കുറച്ചും വൈദഗ്ദ്ധ്യ നവീകരണത്തിലൂടെയും പ്രകടനം മെച്ചപ്പെടുത്തിയതോടെ നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവില്‍ പ്രമുഖ ഐ.ടി കമ്പനികളെല്ലാം ലാഭത്തിലും വിറ്റുവരവിലും മികച്ച നേട്ടമുണ്ടാക്കി.

പരമ്പരാഗത പുറംജോലിക്കരാറുകള്‍ മാത്രം ലഭിക്കുന്ന കമ്പനികള്‍ക്ക് കാര്യമായ വളർച്ച നേടാനാവാതെ തളരുമ്പോഴാണ് ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസും(ടി.സി.എസ്), ടെക്ക് മഹീന്ദ്രയും വിപ്രോയും അടക്കമുള്ള കമ്പനികള്‍ എ.ഐ വരുമാനത്തില്‍ ശ്രദ്ധയൂന്നി പുതിയ മുന്നേറ്റത്തിന് ഒരുങ്ങുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവില്‍ ടി.സി.എസിന്റെ എ.ഐ വരുമാനം 14 ശതമാനം ഉയർന്ന് 24,700 കോടി രൂപയിലെത്തി.

ഇക്കാലയളവില്‍ നിരവധി എ.ഐ ജോലിക്കരാറുകളാണ് കമ്പനി ഒപ്പുവെച്ചത്. എസ്.കെ.എഫുമായി 8,550 കോടി ഡോളറിന്റെ മെഗാ ഡീലാണ് ഇതില്‍ പ്രധാനം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ ടി.സി.എസിന്റെ അറ്റാദായം അഞ്ച് ശതമാനം വളർച്ചയോടെ 13,349 കോടി രൂപയായി.

പുതിയ എ.ഐ പങ്കാളിത്തങ്ങള്‍
ടെക്ക് മഹീന്ദ്രയുടെ അറ്റാദായം ഇക്കാലയളവില്‍ 28.4 ശതമാനം ഉയർന്ന് 1,465.1 കോടി രൂപയായി. ഐ.ടി ബിസിനസിലെ വരുമാനം 17.6 ശതമാനം വർദ്ധനയോടെ 13,245 കോടി രൂപയായി. ടെലിഫോണിക ജർമ്മനി, മൈക്രോസോഫ്‌റ്റ്, റോബോട്ടിക് പ്ളാറ്റ്‌ഫോമായ വിയാം തുടങ്ങിയ കമ്പനികളുമായി എ.ഐ പങ്കാളിത്തവും ടെക്ക് മഹീന്ദ്ര പ്രഖ്യാപിച്ചു. വിപ്രോയുടെ അറ്റാദായം 0.6 ശതമാനം വർദ്ധനയോടെ 3,352 കോടി രൂപയിലെത്തി.

നിയമനങ്ങള്‍ മന്ദഗതിയിലാക്കുന്നു
പുതിയ സാഹചര്യം നേരിടാൻ കമ്പനികള്‍ നിയമനങ്ങള്‍ മന്ദഗതിയിലാക്കുകയാണ്. ടെക്ക് മഹീന്ദ്രയുടെ ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 863 പേരുടെ കുറവുണ്ടായി. ടി.സി.എസില്‍ വി.ആർ.,എസ് എടുക്കുന്നവരുടെ എണ്ണം ഇക്കാലയളവില്‍ കുത്തനെ കൂടി. എന്നാല്‍ ഇക്കാലയളവില്‍ റിക്രൂട്ട്മെന്റ് ശക്തമായതിനാല്‍ മൊത്തം ജീവനക്കാരുടെ എണ്ണം ഉയർന്നു.

X
Top