ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

എഫ്പിഐ ഉടമസ്ഥാവകാശങ്ങളുടെ വിശദാംശങ്ങള്‍ സംഭരിക്കാന്‍ സെബി

മുംബൈ: അദാനി ഗ്രൂപ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളുടെ ഉടമസ്ഥാവകാശ വിശദാംശങ്ങള്‍ സംഭരിക്കുകയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇതിനായി, ഒരു കേന്ദ്ര ഡാറ്റാബേസ് അല്ലെങ്കില്‍ ഡാറ്റ റിപ്പോസിറ്ററി സൃഷ്ടിക്കും. സെന്‍ട്രല്‍ ഡാറ്റ ബേസ് രൂപീകരിക്കാനുള്ള നിര്‍ദ്ദേശം എച്ച് ആര്‍ ഖാന്‍ കമ്മിറ്റി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്നോട്ടുവച്ചിരുന്നു.

തുടര്‍ന്ന് സെബി നടപടികള്‍ ആരംഭിച്ചെങ്കിലും പിന്നീടത് മരവിപ്പിച്ചു. അതേസമയം അദാനി ഗ്രൂപ്പ് ഓഹരി ഇടിവിന്റെ പശ്ചാത്തലത്തില്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിര്‍ബന്ധിതരായി. 2020 ഏപ്രിലിന് മുമ്പുള്ള ഉടമസ്ഥ രേഖകള്‍ യഥാര്‍ത്ഥത്തില്‍ ഡിപ്പോസിറ്ററികളില്‍ ഇല്ല.

അതേസമയം നിയുക്ത ഡിപ്പോസിറ്ററി പങ്കാളികള്‌ക്കോ കസ്‌റ്റോഡിയന്മാര്‌ക്കോ ഇവ ലഭ്യമാണ്. ഇവ ഡിപ്പോസിറ്ററികള്‍ വഴി ശേഖരിക്കാനും പിന്നീട് കേന്ദ്ര ഡാറ്റ ബേസില്‍ ഉള്‍പ്പെടുത്താനും സാധിക്കും.ഓഫ്ഷോര്‍ ഫണ്ടുകളുടെയും എഫ്പിഐകളുടെയും ഉടമസ്ഥാവകാശ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സെബി, ഈമാസമാദ്യം കസ്റ്റോഡിയന്‍മാരെ സമീപിച്ചിരുന്നു.

നിര്‍ദ്ദിഷ്ട എഫ്പിഐകള്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാരാണോ അതോ ഫണ്ട് അഡ്മിനിസ്ട്രേറ്റര്‍മാരാണോ എന്നറിയാന്‍ 10-15 എന്റിറ്റികളുടെ ഒരു പട്ടികയും പ്രചരിപ്പിച്ചു. കോമണ്‍ ആപ്ലിക്കേഷന്‍ ഫോം (സിഎഎഫ്) പ്രോസസ്സ് ചെയ്യുമ്പോള്‍ എഫ്പിഐയുടെ യഥാര്‍ത്ഥ ഉടമകളെ സംവിധാനങ്ങള്‍ തിരിച്ചറിയും. സെബിയുമായുള്ള എഫ്പിഐ രജിസ്ട്രേഷന്‍, പെര്‍മനന്റ് അക്കൗണ്ട് നമ്പറിനായുള്ള (പാന്‍) അപേക്ഷ, ഇന്ത്യയില്‍ ബാങ്ക്, സെക്യൂരിറ്റീസ് (ഡീമാറ്റ്) അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള നിങ്ങളുടെ ക്ലയന്റ് (കെവൈസി) ഔപചാരികതകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സിഎഎഫ്.

സെബി ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നത് മെറ്റീരിയലിറ്റി ത്രെഷോള്‍ഡ്, ലുക്ക്-ത്രൂ ടെസ്റ്റ് അല്ലെങ്കില്‍ നിയുക്ത ‘മുതിര്‍ന്ന മാനേജിംഗ് ഉദ്യോഗസ്ഥന്റെ’ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ്.എഫ്പിഐകള്‍ക്ക് സങ്കീര്‍ണ്ണമായ നിയമ ഘടനകളാണുള്ളത്. പ്രയോജനം നേടുന്ന ഉടമകളെ തിരിച്ചറിയുന്നതിനും വെളിപ്പെടുത്തുന്നതിനുമുള്ള സെബിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്‍കാലങ്ങളില്‍ ഫലപ്രദമായി നടപ്പിലാക്കിയിട്ടുമില്ല.

അതിന്റെ ഫലമായി എഫ്പിഐകള്‍ക്ക് വെളിപ്പെടുത്തലുകള്‍ പരിമിതപ്പെടുത്താന്‍ സാധിച്ചു.അതേസമയം ഫണ്ടുകള്‍ വിതരണം ചെയ്യുന്നത് ഒരു സ്ഥാപനമോ വ്യക്തിയോ ആണോ അതോ ബെനിഫിഷ്യറി ഓണറാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്, വിദഗ്ധര്‍ പറഞ്ഞു. ഇത് ചെയ്യാന്‍ സെബിയ്ക്ക് മതിയായ ഔദ്യോഗിക മാര്‍ഗങ്ങളുണ്ട്. അതേസമയം ഓഹരിയുടമകള്‍ക്ക് യഥാര്‍ത്ഥ രേഖകള്‍ കിട്ടുന്നുവെന്നുറപ്പാക്കാന്‍ നിയമ പരിഷ്‌ക്കരണം ആവശ്യമാണ്.

അദാനി ഗ്രൂപ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. നിരവധി ആരോപണങ്ങളാണ് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിക്കപ്പെട്ടത്.

ഷാഡോ കമ്പനികളുപയോഗിച്ചുള്ള ഓഹരി നിക്ഷേപമാണ് അതില്‍ പ്രധാനപ്പെട്ടത്. തുടര്‍ന്ന് ഓഹരികള്‍ കൂപ്പുകുത്തി. കമ്പനി ആരോപണം നിഷേധിക്കുകയാണെങ്കിലും നിക്ഷേപകരുടെ 150 ബില്യണ്‍ കോടിയോളം ഇതിനോടകം നഷ്ടമായിട്ടുണ്ട്.

X
Top