കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

സെബിയുടെ പുതിയ ‘ഫിറ്റ് ആന്റ് പ്രോപ്പര്‍’ മാനദണ്ഡങ്ങള്‍

ന്യൂഡല്‍ഹി: സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കും മറ്റ് മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള ‘ഫിറ്റ് ആന്‍ഡ് പ്രോപര്‍’ മാനദണ്ഡങ്ങള്‍,(അനുയോജ്യനും ഉചിതനുമായിരിക്കാനുള്ള മാനദണ്ഡങ്ങള്‍)
മൂലധന വിപണി റെഗുലേറ്റര്‍ സെബി,(സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) തിരുത്തി. പുതിയ നിര്‍ദ്ദേശ പ്രക്രാരം ഈ ദിശയിലുള്ള ഏതെങ്കിലും നടപടി അത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല.

മാത്രമല്ല പുതിയ നിയമങ്ങള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യത്യസ്ത തരത്തിലായിരിക്കും ബാധകമാകുക. നിയമപ്രകാരമുള്ള വ്യക്തിയുടെ അയോഗ്യത സ്ഥാപനങ്ങളെ ബാധിക്കില്ല. ഫിറ്റ് ആന്‍ഡ് പ്രോപര്‍ പേഴ്‌സണ്‍’ മാനദണ്ഡങ്ങള്‍, അപേക്ഷകര്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ക്ലിയറിംഗ് കോര്‍പറേഷന്‍, ഡിപ്പോസിറ്ററി, അവരുടെ ഓഹരി ഉടമകള്‍, ഡയറക്ടര്‍മാര്‍, മുഖ്യ മാനേജ്‌മെന്റ് പെര്‍സണല്‍ എന്നിവര്‍ക്ക് എല്ലായ്‌പ്പോഴും ബാധകമാണ്.

മാത്രമല്ല, ഓഹരി ഉടമകള്‍, ഡയറക്ടര്‍മാര്‍, മുഖ്യ മാനേജ്‌മെന്റ് പെര്‍സണല്‍ എന്നിവര്‍ എല്ലായ്‌പ്പോഴും ഫിറ്റ് ആന്‍ഡ് പ്രോപര്‍ പേഴ്‌സണുകള്‍ ആയിരിക്കണമെന്ന് മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (MIIs) ഉറപ്പാക്കണം. ഡയറക്ടര്‍ അല്ലെങ്കില്‍ മുഖ്യ മാനേജ്‌മെന്റ് പെര്‍സണലിനെ ഫിറ്റ് ആന്‍ഡ് പ്രോപര്‍ അല്ലെങ്കില്‍് 30 ദിവസത്തിനുള്ളില്‍ അത്തരം വ്യക്തിയെ മാറ്റണം. അല്ലാത്തപക്ഷം ഫിറ്റ് ആന്‍ഡ് പ്രോപര്‍ പേഴ്‌സണ്‍ മാനദണ്ഡങ്ങള്‍ എംഐഐയ്‌ക്കെതിരെ പ്രയോഗിക്കപ്പെടും.

അനുയോജ്യനും ഉചിതനുമായിരിക്കാനുള്ള മാനദണ്ഡങ്ങളും സര്‍ക്കുലര്‍ മുന്നോട്ടുവയ്ക്കുന്നു. സാമ്പത്തിക സമഗ്രത, പ്രശസ്തി, സത്യസന്ധത എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഏതെങ്കിലും കുറ്റത്തിന് ശിക്ഷാ നടപടികള്‍ നേരിടാനോ സെബിയുടെ വിലക്ക് നേരിടാനോ പാടില്ല.

X
Top