ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

കോര്‍പറേറ്റുകളുടെ വായ്പ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കുന്നു

ന്യൂഡല്‍ഹി: വന്‍കിട കോര്‍പറേറ്റുകളുടെ വായ്പ മാനദണ്ഡങ്ങള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുന:പരിശോധിക്കുന്നു. വായ്പാ പരിധി നിലവിലെ 100 കോടി രൂപയില്‍ നിന്ന് 500 കോടി രൂപയാക്കി ഉയര്‍ത്താനാണ് നീക്കം. മാത്രമല്ല സ്ഥാപനത്തിന്റെ വലിപ്പം നിര്‍ണ്ണയിക്കാനുള്ള മാനദണ്ഡം റേറ്റിംഗ് ആയിരിക്കില്ല.

മാനദണ്ഡങ്ങള്‍ പാലിക്കാത്തിന് പിഴ ചുമത്താനും ആലോചനയുണ്ട്.വായ്പയുടെ 25 ശതമാനം ഡെറ്റ് സെക്യൂരിറ്റികള്‍ വഴി സമാഹരിക്കാന്‍ വന്‍കിട കോര്‍പ്പറേറ്റുകളോട് സെബി ഉത്തരവിട്ടിരുന്നു.2018 ലെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായിട്ടായിരുന്നു നിര്‍ദ്ദേശം.

കോര്‍പ്പറേറ്റ് ബോണ്ട് വിപണിയുടെ ആഴം വര്‍ദ്ധിപ്പിക്കാനും സെബി ലക്ഷ്യമിട്ടു. അതേസമയം കമ്പനികളെ സംബന്ധിച്ച് ബാങ്കുകളേയും ധനകാര്യ സ്ഥാപനങ്ങളേയും ആശ്രയിക്കുന്നതായിരുന്നു അഭികാമ്യം. വായ്പ ചെലവ് കുറയുമെന്നതിനാലാണിത്.

അവരിക്കാര്യം മാര്‍ക്കറ്റ് റെഗുലേറ്ററെ അറിയിച്ചു. ഡെറ്റ് സെക്യൂരിറ്റികള്‍ വഴിയുള്ള കടമെടുപ്പ് ചെലവേറിയതായെന്ന് അവര്‍ പറയുന്നു. പണലഭ്യത കര്‍ശനമാക്കുന്നതും ബെഞ്ച്മാര്‍ക്ക് നിരക്കിലെ വര്‍ദ്ധനവുമാണ് കാരണം.

X
Top