ക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമം

ഒന്നരലക്ഷം പിന്നിട്ട് സംസ്ഥാനത്തെ കെ-ഫോൺ കണക്‌ഷനുകൾ

മലപ്പുറം: കെ-ഫോൺ പദ്ധതിയിൽ സംസ്ഥാനത്ത് 1,52,522 ഉപഭോക്താക്കൾ. ചൊവ്വാഴ്ച വരെയുള്ള കണക്കാണിത്. സൗജന്യമായും കുറഞ്ഞ നിരക്കിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് (കെ-ഫോൺ).

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും സ്വകാര്യസ്ഥാപനങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിലും ഇൻറർനെറ്റ് ലഭിക്കുന്നു. സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും കെ-ഫോൺ ഉപഭോക്താക്കളാണ്.

പുതിയ ഗാർഹിക കണക്‌ഷനുകൾക്കായി ’എന്റെ കെ-ഫോൺ’ മൊബൈൽ ആപ്പിലൂടെയോ www.kfon.in ലൂടെയോ 1800 570 4466 എന്ന ടോൾഫ്രീ നമ്പറിലൂടെയോ രജിസ്റ്റർ ചെയ്യാം. കെ-ഫോൺ പ്ലാനുകളും ഓഫറുകളും 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘കെ.ഫോൺ പ്ലാൻസ്’ എന്ന് സന്ദേശം അയച്ചാൽ ലഭ്യമാകും.

ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത് മലപ്പുറത്തും (30044) കുറവ് പത്തനംതിട്ട(4269)യുമാണ്.

X
Top