തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലെ ക്രമക്കേട് സെബി അന്വേഷിക്കും

മുംബൈ: ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേട് സെബി അന്വേഷിക്കുമെന്ന് ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡേ. ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ നടന്ന ക്രമക്കേടുകള്‍ക്ക് പിന്നില്‍ ചില ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ ബോര്‍ഡ് യോഗത്തില്‍ ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് സെബി ചെയര്‍മാന്റെ പ്രതികരണം.

‘ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി ഇടപാടുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് സെബി അന്വേഷിക്കുക. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നതിനാലാണ് നടപടി. സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് റിസര്‍വ് ബാങ്ക് ആണ് അന്വേഷിക്കുക.” പാണ്ഡേ പറഞ്ഞു.

കഴിഞ്ഞ ദിവസം ബോര്‍ഡ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത ഓഡിറ്റ് റിപ്പോര്‍ട്ടും ബാങ്കിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതാണ്. ഡെറിവേറ്റീവ്, മൈക്രോഫിനാന്‍സ്, ബാലന്‍സ് ഷീറ്റ് എന്നിവയില്‍ നടന്ന ക്രമക്കേടുകളില്‍ പ്രധാന മാനേജ്മെന്റ് അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതു സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്കും റഗുലേറ്ററി അതോറിട്ടികള്‍ക്കും പരാതി നല്‍കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ആരോപണങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 29 ന് ബാങ്കിന്റെ സിഇഒ സുമന്ത് കത്പാലിയ, ഡെപ്യൂട്ടി സിഇഒ അരുണ്‍ ഖുരാന എന്നിവര്‍ രാജിവെച്ചിരുന്നു. താല്‍കാലിക എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ഇപ്പോള്‍ ബാങ്കിന്റെ ഭരണ ചുമതല.

X
Top