തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

തത്സമയ സെറ്റില്‍മെന്റുകള്‍ ഉടന്‍ – സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്

മുംബൈ: സെറ്റില്‍മന്റുകള്‍ തല്‍ക്ഷണമാക്കുക എന്ന സ്വപ്‌ന പദ്ധതി അധികം താമസിയാതെ യാഥാര്‍ത്ഥ്യമാകും. തത്സമയ സെറ്റില്‍മെന്റ് പദ്ധതിയുടെ രൂപകല്‍പനയിലാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). റിയല്‍ ടൈം സെറ്റില്‍മന്റിനായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്.

വിവിധ വ്യാപാര പങ്കാളികള്‍ ചര്‍ച്ചയില്‍ പങ്കുകൊള്ളുന്നു.'”അധികം താമസിയാതെ തല്‍ക്ഷണ സെറ്റില്‍മെന്റുകള്‍ പ്രാവര്‍ത്തികമാകും.,”
സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞു.എല്ലാ സ്‌ക്രിപ്റ്റുകള്‍ക്കും ടി + 1 സെറ്റില്‍മെന്റ് ഏര്‍പ്പെടുത്തിയ  ആദ്യത്തെ പ്രധാന സമ്പദ്വ്യവസ്ഥ ഇന്ത്യയാണെന്നും അവര്‍ പറഞ്ഞു.

സെറ്റില്‍മന്റുകള്‍ വേഗത്തിലാക്കുന്നതില്‍ ഈ നീക്കം വഴിത്തിരവായി. ടി + 1  സെറ്റില്‍മന്റ് പ്രാവര്‍ത്തികമായതോടെ ഏകദേശം 10,000 കോടി രൂപ മാര്‍ജിന്‍ സിസ്റ്റത്തിലേയ്ക്ക് തിരിച്ചുവന്നതായി അവര്‍ അറിയിച്ചു.പരമ്പരാഗത ടി + 2 സെറ്റില്‍മെന്റ് സൈക്കിളിന് പകരം ടി + 1 (ട്രേഡിംഗ് ദിവസവും ഒരു ദിവസവും)സെറ്റില്‍മെന്റ് ഏര്‍പ്പെടുത്താന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ക്ക് സാധിച്ചിരുന്നു.

അതിന് ശേഷമാണ് സെബിയുടെ ഇപ്പോഴത്തെ പ്രഖ്യാപനം.

X
Top