
ന്യൂഡല്‍ഹി: സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സാങ്കേതിക തടസ്സം നേരിടുന്ന പക്ഷം വ്യാപാര സമയം നീട്ടാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുറത്തിറക്കി. സര്‍ക്കുലര്‍ പ്രകാരം, എക്‌സ്‌ചേഞ്ചിന്റെ മുടക്കമെന്നത് അവര്‍ സ്വമേധയാ വരുത്തുന്നതോ നിയന്ത്രണത്തിന് അതീതമായതോ ആകാം.
എന്നാല്‍ തുടര്‍ച്ചയായി വ്യാപാരം നിര്‍ത്തലാക്കപ്പെടുമ്പോള്‍ മാത്രമേ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനരഹിതമായതായി കണക്കാക്കൂ.അടയ്ക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പോലും വ്യാപാരം സാധാരണനിലയിലായില്ലെങ്കില്‍ ട്രേഡിംഗ് സമയം ആ ദിവസത്തില്‍ ഒരു മണിക്കൂര്‍ നീട്ടും.
ഉച്ചയ്ക്ക് 2.15 ന് പ്രീ ഓപ്പണിംഗ് പരാജയപ്പെടുകയാണെങ്കില്‍ എക്‌സ്‌ചേഞ്ച് 5 മണി വരെ പ്രവര്‍ത്തിക്കേണ്ടിവരും. മാര്‍ക്കറ്റ് ക്ലോസ് ചെയ്യുന്നതിന് 15 മിനുറ്റിന് മുമ്പുള്ള സമയത്താണെങ്കിലും വിപണി സമയം നീട്ടാന്‍ വ്യവസ്ഥയുണ്ട്.