ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ : നിർമല സീതാരാമൻനവംബറിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കുറഞ്ഞുവളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തിഇത്തവണ സമ്പൂർണ ബജറ്റ് ഉണ്ടാവില്ല; അവതരിപ്പിക്കുക വോട്ട് ഓൺ അക്കൗണ്ട്ടെലികോം മേഖലയുടെ മൊത്ത വരുമാനം 80,899 കോടി രൂപയിലെത്തി

ഐപിഒ: പുതുതലമുറ കമ്പനികളെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന്‍ സെബി

മുംബൈ: ഐപിഒ വൈകിപ്പിക്കുന്ന പുതുതലമുറ സ്ഥാപനങ്ങളെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തീരുമാനിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തിയതിന് പുറമെ കമ്പനിയുടെ പ്രകടനം കാണിക്കുന്ന മറ്റ് രേഖകള്‍ കൂടി ഹാജരാക്കാന്‍ സെബി ഇത്തരം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫാംഈസി, ഓയോ ഹോട്ടല്‍സ്, സ്‌നാപ്പ്ഡീല്‍സ് എന്നിവ അനുമതി ലഭിച്ചശേഷവും ഐപിഒ നടത്താത്ത കമ്പനികളില്‍ ഉള്‍പ്പെടുന്നു.
രേഖകള്‍ സമര്‍പ്പിക്കാന്‍ ഫെബ്രുവരിയിലും പുതുതലമുറ സ്ഥാപനങ്ങളോട് സെബി ആവശ്യപ്പെട്ടിരുന്നു. കമ്പനികള്‍ ആവശ്യപ്പെടുന്ന മൂല്യനിര്‍ണ്ണയം നല്‍കുന്നതിന് കൂടുതല്‍ രേഖകള്‍ വേണമെന്നാണ് സെബിയുടെ ആവശ്യം. ഒരു മൂന്നാം കക്ഷിയുടെ സാധുത്വവും സെബി ആവശ്യപ്പെടുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ സമയമെടുത്തുമാത്രമേ സെബി ഓയോ ഉള്‍പ്പെടുന്ന പുതുതലമുറ കമ്പനികളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കൂ.
ലിസ്റ്റിംഗ് നടത്തിയ ശേഷം പല പുതുതലമുറ സ്ഥാപനങ്ങളുടേയും ഓഹരികളുടെ വില 30 മുതല്‍ 60 ശതമാനംവരെ ഇടിവ് നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സെബി പുതിയ മാനദണ്ഡങ്ങള്‍ വരുത്തിയത്. പെയ്മന്റ് കമ്പനിയായ പേടിഎമ്മിന്റെ മാതൃസ്ഥാപനം വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ ഓഹരിവിലയില്‍ ഐപിഒ ദിവസം തന്നെ 27 ശതമാനം ഇടിവുണ്ടായിരുന്നു. തുടര്‍ന്ന് ഓഹരിയുടമകള്‍ക്ക് സംഭവിച്ച നഷ്ടത്തിന്റെ പേരില്‍ സെബി കമ്പനിയോട് വിശദീകരണം ചോദിച്ചു.
കമ്പനിയുടെ വിപണി മൂല്യം ഐപിഒ കാലത്ത് 1.38 ലക്ഷം കോടി രൂപയുണ്ടായിരുന്നത് നിലവില്‍ 35,000 കോടി രൂപയായി ചുരുങ്ങിയിട്ടുണ്ട്. അതായത് ഒരു ലക്ഷം കോടി രൂപ ഇത്രയും കാലത്തിനിടയില്‍ നഷ്ടമായി. 2150 രൂപ ഐപിഒ വിലയുണ്ടായിരുന്ന ഓഹരിയാണ് ഇപ്പോള്‍ 617.85 രൂപയില്‍ ട്രേഡ് ചെയ്യുന്നത്. സമാന സ്ഥിതിയാണ് മറ്റൊരു ന്യൂജനറേഷന്‍ സ്ഥാപനമായ സൊമാട്ടോയുടേതും. 9375 കോടി ഐപിഒ നടത്തിയ കമ്പനി പിന്നീട് 449.7 കോടി രൂപ നഷ്ടം വരുത്തിയിരുന്നു.

X
Top