
മുംബൈ: സെക്യൂരിറ്റി നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് 107 ഓളം കേസുകളില്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഒത്തുതീര്‍പ്പിലെത്തിയതായി റിപ്പോര്‍ട്ട്. ഇതുവഴി 59 കോടി രൂപ മാര്‍ക്കറ്റ് റെഗുലേറ്റര്‍ക്ക് ലഭ്യമായി. 2020-21 ലെ 216 കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സെറ്റില്‍മെന്റ് എണ്ണം ഈ വര്‍ഷം കുറവാണ്.
കഴിഞ്ഞ വര്‍ഷം ഇപ്രകാരം 68.23 കോടി രൂപയാണ് സെബി സ്വരൂപിച്ചത്. എഐഎഫ് (ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സ്), മ്യൂച്വല്‍ ഫണ്ട് മാനദണ്ഡങ്ങള്‍, ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമങ്ങള്‍, പിഎഫ്യുടിപി (വഞ്ചനാപരവും അന്യായവുമായ വ്യാപാര സമ്പ്രദായങ്ങളുടെ നിരോധനം), എല്‍ഒഡിആര്‍ (ലിസ്റ്റിംഗ് ഒബ്ലിഗേഷന്‍സ് ആന്‍ഡ് ഡിസ്‌ക്ലോഷര്‍ ആവശ്യകതകള്‍) നിയമങ്ങള്‍ എന്നിവയുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് സെറ്റില്‍മെന്റ് ഉത്തരവുകള്‍ സാധ്യമാകുന്നത്. സംവിധാനത്തിന് കീഴില്‍, ഒരാള്‍ക്ക് ഫീസ് അടച്ച് കുറ്റം നിഷേധിക്കാതെ കേസ് തീര്‍പ്പാക്കാന്‍ കഴിയും.
തര്‍ക്ക വിഷയങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും തീര്‍പ്പാക്കാന്‍ ഇതുവഴി സാധിക്കുന്നു. 2021-22 കാലയളവില്‍ സെബിക്ക് 345 അപേക്ഷകളാണ് ലഭിച്ചത്. 107 അപേക്ഷകള്‍ തീര്‍പ്പാക്കിയപ്പോള്‍ 167 എണ്ണം നിരസിക്കുകയോ പിന്‍വലിക്കുകയോ ചെയ്തു.
കാലയളവ് അവസാനിക്കുമ്പോള്‍ 221 എണ്ണം പരിഹാരമാകാതെ കിടക്കുകയാണ്. 107 അപേക്ഷകള്‍തീര്‍പ്പാക്കിയതു വഴി 58.81 കോടി രൂപയാണ് റെഗുലേറ്റര്‍ സമാഹരിച്ചത്. ഇതില്‍ 24.32 ലക്ഷം സെറ്റില്‍മന്റ് ചാര്‍ജ്ജും 378.54 നിയമപരമായ ചാര്‍ജ്ജുമാണ്.






