ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വിദേശ നിക്ഷേപകരുടെ രജിസ്‌ട്രേഷന്‍ വേഗത്തിലാക്കാന്‍ ആര്‍ബിഐയും സെബിയും

ന്യഡല്‍ഹി: ഇന്ത്യന്‍ ധനകാര്യ വിപണികളില്‍ നിക്ഷേപമിറക്കാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകരെ സഹായിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) കൈകോര്‍ക്കുന്നു. വിദേശ നിക്ഷേപകരുടെ രജിസ്‌ട്രേഷന്‍ 30 മുതല്‍ 60 ദിവസം വരെയായി കുറയ്ക്കുകയാണ് ലക്ഷ്യം.  നിലവില്‍ ആറ് മാസം വരെ സമയമെടുത്താണ് വിദേശ നിക്ഷേപകര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്.

രേഖകള്‍ സമര്‍പ്പിക്കല്‍ , ഐഡന്റിറ്റി പരിശോധിക്കല്‍, സെബി, ആര്‍ബിഐ അനുമതി എന്നിവ രജിസ്‌ട്രേഷന്റെ ഭാഗമാണ്. പുതിയ നീക്കം അവശ്യമായ രേഖകളുടെ എണ്ണം കുറയ്ക്കുകയും പ്രക്രിയ ലളിതമാക്കുകയും ചെയ്യും. പ്രത്യേകിച്ച് മാതൃരാജ്യങ്ങളില്‍ രജിസ്‌ട്രേഷനുള്ള നിക്ഷേപകര്‍ക്ക്. അതായത് വിശ്വസ്തമായ ഒരു വിദേശ സാമ്പത്തിക അതോറിറ്റി അംഗീകരിച്ചിട്ടുണ്ടെങ്കില്‍ പരിശോധന പിന്നീട് ആവര്‍ത്തിക്കില്ല.

ഇന്ത്യന്‍ ധനകാര്യവിപണിയില്‍ നിന്നും വന്‍തോതില്‍ വിദേശ നിക്ഷേപം ചോരുന്നതിനിടെയാണ് നീക്കം. നിലവിലുള്ള പ്രക്രിയ സാവധാനവും സങ്കീര്‍ണ്ണവുമാണെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. പ്രത്യേകിച്ചും വിദേശ നിക്ഷേപകരുടെ കെവൈസി നിയമങ്ങള്‍ സങ്കീര്‍ണ്ണമായി തുടരുമ്പോള്‍.

ഇവ എളുപ്പമാക്കാന്‍ സെബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ തുഹീന്‍ കാന്ത പാണ്ഡെ കഴിഞ്ഞ ആഴ്ച പറഞ്ഞു.പദ്ധതി അംഗീകരിക്കപ്പെട്ടാല്‍, വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ഓഹരികളിലും ബോണ്ടുകളിലും മറ്റ് സാമ്പത്തിക ഉല്‍പ്പന്നങ്ങളിലും  വേഗത്തില്‍ വ്യാപാരം ആരംഭിക്കാം. ഇത് ഇന്ത്യന്‍ വിപണികളിലേക്ക് കൂടുതല്‍ വിദേശ പണമെത്തിക്കും.

X
Top