കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഡെറിവേറ്റീവ് വ്യാപാരത്തിൽ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ സെബി

മുംബൈ: ഓഹരി ഡെറിവേറ്റീവ് വ്യാപാരത്തിന്‍റെ നിലവിലെ ചട്ടക്കൂട് പരിഷ്കരിക്കാനൊരുങ്ങി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). വിഷയത്തിൽ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള കൺസൾട്ടേഷൻ പേപ്പർ സെബി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡെറിവേറ്റീവുകളിൽ പ്രത്യേതിച്ച് ഫ്യൂച്ചേഴ്സ് & ഓപ്ഷൻ (എഫ്&ഒ) വ്യാപാരത്തിൽ ഏർപ്പെടുന്ന ചെറുകിട നിക്ഷേപകരുടെ എണ്ണം ഉയർന്നുവരുകയാണ്. എഫ്&ഒയിൽ പത്തിൽ ഒമ്പതുപേർക്കും പണം നഷ്ടപ്പെടുകയാണെന്നാണ് കണക്കുകൾ പറയുന്നത്.

ഈ സാഹചര്യത്തിൽ കൃത്രിമത്വവും ചാഞ്ചാട്ടവും നിയന്ത്രിക്കുന്ന, നിക്ഷേപകർക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതാവും പുതിയ നിയമങ്ങൾ.

പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങൾ ഇവയാണ്
∙ എഫ്&ഒ ട്രേഡിങ്ങിന് പരിഗണിക്കുന്ന ഓഹരികൾ, ആകെ വ്യാപാര ദിവസങ്ങളുടെ 75 ശതമാനം ദിവസമെങ്കിലും ട്രേഡ് ചെയ്യപ്പെടുന്നവ ആയിരിക്കണം.

∙ ഓഹരിയിലെ ഏതെങ്കിലും ഡെറിവേറ്റീവ് കോൺട്രാക്റ്റുകളിൽ, 15 ശതമാനം അല്ലെങ്കിൽ 200 ട്രേഡിങ് മെമ്പർമാർ (ഏതാണോ കുറവ്) സജീവമായിരിക്കണം.

. ശരാശരി പ്രീമിയം ഡെയ്‌ലി ടേണ്‍ഓവർ 150 കോടി രൂപയെങ്കിലും ആയിരിക്കണം. 500–1500 കോടി രൂപയ്ക്കിടയിലാവണം ശരാശരി ഡെയ്‌ലി ടേൺ ഓവർ.

. ജൂൺ 19വരെയാണ് നിർദ്ദേശങ്ങൾക്കുമേൽ അഭിപ്രായം സമർപ്പിക്കാനുള്ള സമയപരിധി.

X
Top