ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

പിഴയടക്കാത്തവരെക്കുറിച്ച് വിവരം നല്‍കിയാല്‍ പാരിതോഷികം, പദ്ധതി ആവിഷ്‌ക്കരിച്ച് സെബി

മുംബൈ: പിഴ അടക്കുന്നതില്‍ വീഴ്ചവരുത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പാരിതോഷികം. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. 20 ലക്ഷം രൂപ വരെ അല്ലെങ്കില്‍ പിടിച്ചെടുക്കുന്ന തുകയുടെ 10 ശതമാനം, ഏതാണ് കുറവ് എങ്കില്‍ അത് നല്‍കാനാണ് ആലോചിക്കുന്നത്.

5 ലക്ഷം രൂപവരെ ഇടക്കാല പാരതോഷികത്തിനും അര്‍ഹതയുണ്ടാകും. വിവരദാതാക്കളുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമാക്കി സൂക്ഷിക്കുമെന്നും സെബി പറയുന്നു.സാധ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷവും പല കുടിശ്ശികകളും പിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല.

ക്രമക്കേട് വരുത്തിയവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരത്തില്‍ 446 കേസുകള്‍ മുന്നിലുണ്ടെന്നും വിവരങ്ങളുടെ അഭാവം കാരണം ആസ്തികള്‍ കണ്ടുകെട്ടാനാകുന്നില്ലെന്നും സെബി പറയുന്നു.

ഇവയുടെ റിക്കവറി മൂല്യം ഏകദേശം 1939 കോടി രൂപയാണ്. ഇന്‍വെസ്റ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടില്‍ (ഐഇപിഎഫ്) നിന്നായിരിക്കും വിവരദാതാക്കള്‍ക്ക് നല്‍കാനുള്ള തുക കണ്ടെത്തുക.

X
Top