ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

ഐസിഇഎക്‌സിന്റെ അംഗീകാരം റദ്ദാക്കി സെബി വിജ്ഞാപനമിറക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ലിമിറ്റഡിന്റെ (ഐസിഇഎക്‌സ്) അംഗീകാരം റദ്ദാക്കിയതായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി പറഞ്ഞു. ‘മെയ് 18 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ഐസിഇഎക്‌സിന്റെ അംഗീകാരം റദ്ദുചെയ്തതായി അറിയിക്കുന്നു,’ ഇത് സംബന്ധിച്ച് ഇറക്കിയ പത്രക്കുറിപ്പില്‍ സെബി പറഞ്ഞു.
മൊത്തം മൂല്യം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഐസിഇഎക്‌സ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് മെയ് 10 ന് സെബി അറിയിച്ചിരുന്നു. ഇക്കാര്യം രേഖാമൂലം അറിയിച്ചെങ്കിലും അത് നിഷേധിക്കാന്‍ എക്‌സ്‌ചേഞ്ച് തയ്യാറായില്ല. പകരം ആരോപണങ്ങള്‍ സമ്മതിക്കുകയാണ് അവര്‍ ചെയ്തത്.
നിലവില്‍ പൂര്‍ണ്ണ ശേഷിയില്ലെന്നും അത്തരം സജ്ജീകരണങ്ങള്‍ പുന: സ്ഥാപിക്കാന്‍ ബുദ്ധിമുട്ടാണെന്നും സെബിയ്ക്ക് ഐസിഇഎക്‌സ് മറുപടി നല്‍കി. നിക്ഷേപം സമാഹരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ വ്യാപാരം പുനരാരംഭിക്കുമെന്ന് എക്‌സ്‌ചേഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
എന്നാല്‍, ഇതിനായി കര്‍മപദ്ധതി സമര്‍പ്പിക്കാന്‍ എക്‌സ്‌ചേഞ്ചിന് സാധിച്ചില്ല. മാത്രമല്ല എക്‌സ്‌ചേഞ്ചില്‍ നിന്ന് എംഡിയും സിഇഒയും രാജിവച്ചിരിക്കുകയാണ്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ ചേരാന്‍ തയ്യാറല്ലെന്നും എക്‌സ്‌ചേഞ്ച് പറഞ്ഞു. തുടര്‍ന്ന് ആര്‍ബിഐ ഐസിഇഎക്‌സിന്റെ അംഗീകാരം റദ്ദാക്കുകയായിരുന്നു.
സ്ഥാപനത്തെ ഇനി എക്‌സ്‌ചേഞ്ച് എന്ന് അഭിസംബോധ ചെയ്യരുത് എന്നും കേന്ദ്രബാങ്ക് ്അറിയിച്ചു. 2009 ഒക്ടോബറില്‍ കേന്ദ്ര ഗവണ്‍മെന്റ് സ്ഥിരാടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തിലൂടെയാണ് ഫോര്‍വേഡ് കരാറുകള്‍ക്ക് കീഴിലുള്ള ഒരു എക്‌സ്‌ചേഞ്ചായി ഐസിഇഎക്‌സ് അംഗീകരിക്കപ്പെട്ടത്.

X
Top