ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ലിസ്റ്റിംഗിന് മുന്‍പുള്ള ട്രേഡിംഗിനായി സെബി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു

മുംബൈ: ലിസ്റ്റ് ചെയ്യാത്ത കമ്പനി ഓഹരികളിലെ ട്രേഡിംഗിനായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുതിയ പ്ലാറ്റ്‌ഫോം തുടങ്ങുന്നു. ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ അറിയിച്ചതാണിത്. അനൗദ്യോഗിക ഗ്രേ മാര്‍ക്കറ്റിംഗ് ട്രേഡിംഗിന് ഇതോടെ അന്ത്യമാകും.

കമ്പനികളുടെ പ്രീ ലിസ്റ്റിംഗ് വിവരങ്ങള്‍ പലപ്പോഴും അപര്യാപ്തമാണെന്ന് പറഞ്ഞ പാണ്ഡെ പരീക്ഷണാടിസ്ഥാനത്തിലാരംഭിക്കുന്ന പ്ലാറ്റ്‌ഫോം, ലിസ്റ്റിംഗിന് മുന്‍പുള്ള ട്രേഡിംഗ് അനായാസമാക്കുമെന്ന് അഭിപ്രായപ്പെട്ടു. ഐപിഒ അലോട്ട്‌മെന്റിനും ലിസ്റ്റിംഗിനുമിടയിലുള്ള മൂന്ന് ദിവസങ്ങളിലായിരിക്കും പ്ലാറ്റ്‌ഫോം ട്രേഡിംഗ് അനുവദിക്കുക.

ഇതോടെ അനൗദ്യോഗിക ബ്രോക്കര്‍മാരുടെ സഹായമില്ലാതെ നിക്ഷേപകര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ നിയമാനുസൃതം ട്രേഡിംഗ് നടത്താം. ഇത് പ്രീലിസ്റ്റിംഗിന് മുന്നോടിയായി നടക്കുന്ന ഇന്‍സൈഡര്‍ ട്രേഡിംഗ് തടയുന്നു.

കമ്പനികള്‍ക്ക് ഇക്വിറ്റികള്‍ കൂടുതല്‍ നിക്ഷേപകരിലേയ്‌ക്കെത്തിക്കാനുമാകും. പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിക്ഷേപകര്‍ അവശ്യമായ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായി വരും.

X
Top