
മുംബൈ: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)കളിലെ റീട്ടെയ്ല്‍ ക്വാട്ട കുറയ്ക്കാനുള്ള തീരുമാനം സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പിന്‍വലിച്ചു. നേരത്തെ ചില്ലറ നിക്ഷേപകര്‍ക്ക് അനുവദിക്കുന്ന ഓഹരികള്‍ 35 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കുറയ്ക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇത് 35 ശതമാനമാക്കി നിലനിര്‍ത്തുമെന്ന് റെഗുലേറ്റര്‍ അറിയിച്ചു.
വലിയ ഇഷ്യു നടക്കുമ്പോള്‍ ചില്ലറ നിക്ഷേപകര്‍ തങ്ങളുടെ ക്വാട്ട പൂര്‍ണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്യുന്നില്ലെന്ന് സെബി നിരീക്ഷിച്ചു. തുടര്‍ന്നാണ് ക്വാട്ട കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പല കോണുകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കാന്‍ സെബി തയ്യാറായി.
നേരത്തെ വലിയ കമ്പനികള്‍ (50,000 കോടി രൂപയ്ക്ക് മുകളിലുള്ളവ) ഐപിഒയ്ക്ക് ശേഷം ഉടനടി ഓഹരികള്‍ വിറ്റഴിക്കേണ്ടെന്ന് സെബി പറഞ്ഞിരുന്നു. നിലവിലെ നിയമപ്രകാരം കുറഞ്ഞത് 25 ശതമാനം ഓഹരി പങ്കാളിത്തം പൊതുജനങ്ങള്‍ക്കുണ്ടാകേണ്ടതുണ്ട്. എന്നാല്‍ കമ്പനികള്‍ ഐപിഒയ്ക്ക് ശേഷം കുറഞ്ഞ തോതില്‍ (ഉദാഹരണത്തിന് 5%) ഓഹരികള്‍ വിറ്റഴിച്ചാല്‍ മതിയാകും.
ഉടനടി 25 ശതമാനം ഓഫ് ലോഡ് ചെയ്യേണ്ട എന്നര്‍ത്ഥം.