ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഫോറന്‍സിക് ഓഡിറ്റര്‍ തെരഞ്ഞെടുപ്പ്: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെബി നീട്ടി

ന്യൂഡല്‍ഹി:മ്യൂച്വല്‍ ഫണ്ടുകള്‍, അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ (എഎംസി), ട്രസ്റ്റി സ്ഥാപനങ്ങള്‍ എന്നിവയിലെ പരിശോധനയ്ക്ക് ഫോറന്‍സിക് ഓഡിറ്റര്‍മാരെ തെരഞ്ഞെടുക്കുകയാണ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഫോറന്‍സിക് ഓഡിറ്റര്‍മാരാകാനുള്ള അപേക്ഷ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം. നേരത്തെ മാര്‍ച്ച് 6 ആയിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

പട്ടികയിലുള്‍പ്പെടുന്ന ഫോറന്‍സിക് ഓഡിറ്റര്‍മാര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍, അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ (എഎംസി), ട്രസ്റ്റി സ്ഥാപനങ്ങള്‍ എന്നിവയില്‍ ഓഡിറ്റിംഗ് നടത്താനുള്ള അസൈന്‍മെന്റുകള്‍ ലഭ്യമാകും. ഫെബ്രുവരി 11 നാണ് ഫോറന്‍സിക് ഓഡിറ്റര്‍ നിയമനത്തിന് സെബി അപേക്ഷ ക്ഷണിക്കുന്നത്.

മൊബൈല്‍, കമ്പ്യൂട്ടറുകള്‍, ടാബ്ലെറ്റുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, യുഎസ്ബി ഡ്രൈവുകള്‍ എന്നിവയില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ വേര്‍തിരിക്കാനും വിശകലനം ചെയ്യാനും അപേക്ഷകര്‍ക്ക് സാധിക്കണം. കണ്ടെത്തലുകളും നിഗമനങ്ങളും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കേണ്ടതുണ്ട്.

അപേക്ഷകന് ഫോറന്‍സിക് ഓഡിറ്റ്, ഡിജിറ്റല്‍ ഫോറന്‍സിക് മേഖലകളില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പരിചയവും കുറഞ്ഞത് 10 പങ്കാളികളോ ഡയറക്ടര്‍മാരോ ഉണ്ടായിരിക്കണം. അതില്‍ അഞ്ച് പേര്‍ ഫോറന്‍സിക് ഓഡിറ്റില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കണം.കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ ഫോറന്‍സിക് ഓഡിറ്റ് അസൈന്‍മെന്റുകളില്‍ നിന്നുള്ള അപേക്ഷകന്റെ മൊത്തം വരുമാനം കുറഞ്ഞത് 1 കോടി രൂപ ആയിരിക്കണമെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിഷ്‌ക്കര്‍ഷിക്കുന്നു.

X
Top