
മുംബൈ: ഒളിവില്‍പ്പോയ വ്യവസായി മെഹുല്‍ ചോക്‌സിയെ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 10 വര്‍ഷത്തേയ്ക്ക് ഓഹരി വിപണിയില്‍ നിന്നും വിലക്കി. 5 കോടി രൂപ പിഴ ചുമത്താനും റെഗുലേറ്റര്‍ തയ്യാറായിട്ടുണ്ട്. ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് ഷെയറുകളില്‍ വ്യാജ വ്യാപാരം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
45 ദിവസത്തിനുള്ളില്‍ പിഴയടക്കാന്‍ തയ്യാറാകണമെന്നും സെബി ആവശ്യപ്പെട്ടു. ഗീതാഞ്ജലി ജെംസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും പ്രമോട്ടറുമായിരുന്ന ചോക്‌സി, നീരവ് മോദിയുടെ അമ്മാവനാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ (പിഎന്‍ബി) കബളിപ്പിച്ച് 14,000 കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളാണ് ഇരുവരും.
തട്ടിപ്പ് കഥ പുറത്തുവന്നയുടന്‍ ചോക്‌സിയും മോദിയും ഇന്ത്യ വിട്ടിരുന്നു. നിലവില്‍, ചോക്‌സി ആന്റിഗ്വയിലും ബാര്‍ബുഡയിലും മാറിമാറി താമസിക്കുകയാണെന്നാണ് അറിവ്. അതേസമയം മോദി ബ്രിട്ടനില്‍ ജയലിലാണ്.
ഇന്ത്യയുടെ കൈമാറല്‍ അഭ്യര്‍ത്ഥനയ്‌ക്കെതിരെ ബ്രിട്ടീഷ് കോടതിയില്‍ നിയമയുദ്ധം നടത്താനും മോദി തയ്യാറായി.






