നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഐഐഎഫ്എൽ സെക്യൂരിറ്റിസിന് സെബിയുടെ വിലക്ക്

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഐഐഎഫ്‌എൽ സെക്യൂരിറ്റീസ് ലിമിറ്റഡിനെ രണ്ട് വർഷത്തേക്ക് പുതിയ ഇടപാടുകാരെ ചേർക്കുന്നതിൽ നിന്ന് വിലക്കി.

സെബിയുടെ സർക്കുലറിലെ ചില വ്യവസ്ഥകൾ പാലിക്കാതെ ഐ ഐ എഫ് എൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി. റെഗുലേറ്ററി നിർദ്ദേശങ്ങൾ പൂർണ്ണമായും ധിക്കരിച്ചുകൊണ്ട് ഐഐഎഫ്എൽ സെബിയുടെ സർക്കുലറിലെ വ്യവസ്ഥകൾ നഗ്നമായി ലംഘിച്ചു എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

ഇടപാടുകാരുടെ പണം സൂക്ഷിക്കുന്ന അക്കൗണ്ടുകൾക്ക് ഉചിതമായ നാമകരണം നൽകിയിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ, മിക്സഡ് ഫണ്ടുകൾ സ്വന്തം ഉടമസ്ഥതയിലുള്ള ഉപയോഗത്തിനായി ഉപയോഗിക്കുന്നതിന് മുമ്പ് ക്ലയന്റുകളുടെ ഫണ്ടുകളുമായി കൂട്ടി കലർത്തുകയും ചെയ്തു എന്നാണ് ആരോപണം.

ആയിരക്കണക്കിന് റീട്ടെയിൽ ഇടപാടുകാര്‍ക്കും സ്ഥാപന ഇടപാടുകാര്‍ക്കും സേവനങ്ങൾ നൽകുന്ന വലിയ ബ്രോക്കറാണെന്ന് ഐഐഎഫ്എൽ അവകാശപ്പെടുന്നുവെന്ന് ഉത്തരവിൽ പറയുന്നു.

അത്തരമൊരു സാഹചര്യത്തിൽ, സെക്യൂരിറ്റീസ് നിയമങ്ങളിലെ വ്യവസ്ഥകൾ പാലിക്കാനുള്ള ഉത്തരവാദിത്തം കൂടുതലുണ്ടായിട്ടുപോലും ഐ ഐ എഫ് എൽ നിയമലംഘനം നടത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്.

ഐ‌ഐ‌എഫ്‌എൽ പോലുള്ള ഒരു വലിയ ബ്രോക്കർ അതിന്റെ ക്ലയന്റുകളുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിന്റെ അനന്തരഫലങ്ങൾ വളരെ ഗുരുതരമായിരിക്കും.

ചില ബ്രോക്കർമാർ നടത്തുന്ന നിയമ ലംഘനങ്ങൾ മൂലധന വിപണിയിലുള്ള നിക്ഷേപകരുടെ വിശ്വാസത്തെ തകർക്കും. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സെബി കടുത്ത നടപടി ഐ ഐ എഫ് എല്ലിനെതിരെ എടുത്തത്.

X
Top