കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

10% കോര്‍പറേറ്റ് ബോണ്ടുകളുടെ വ്യാപാരം ആര്‍എഫ്ക്യു പ്ലാറ്റ്‌ഫോം വഴിയാകണം,  എഫ്പിഐകളോട് സെബി

മുംബൈ:വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) അവരുടെ വ്യാപാരത്തിന്റെ 10 ശതമാനമെങ്കിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ റിക്വസ്റ്റ് ഫോര്‍ ക്വോട്ട് (ആര്‍എഫ്ക്യു) പ്ലാറ്റ്‌ഫോം വഴി കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപിക്കണം. സെബി തിങ്കളാഴ്ച ഉത്തരവിട്ടു. ഒക്ടോബര്‍ 1 മുതല്‍ ഈ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) സര്‍ക്കുലറില്‍ പറയുന്നു.

പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായാണ് പുതിയ തീരുമാനം. ആര്‍എഫ്ക്യു പ്ലാറ്റ്‌ഫോമിലെ പണലഭ്യത വര്‍ദ്ധിപ്പിക്കാനും കോര്‍പ്പറേറ്റ് ബോണ്ടുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട സുതാര്യതയും വെളിപ്പെടുത്തലുകളും വര്‍ദ്ധിപ്പിക്കാനും തീരുമാനം ഉപകരിക്കും. കൂടാതെ കോര്‍പ്പറേറ്റ് ബോണ്ട് വിഭാഗത്തില്‍ എഫ്പിഐകളുടെ നിക്ഷേപം ഉയര്‍ത്തും.

ആര്‍എഫ്ക്യു, ക്ലിയറിംഗ്, സെറ്റില്‍മെന്റ് എന്നിവയുടെ നേരിട്ടുള്ള പ്രോസസ്സിംഗ് സാധ്യമാക്കുന്നു.കൂടാതെ കേന്ദ്രീകൃത ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമില്‍ മള്‍ട്ടി-ലാറ്ററല്‍ ചര്‍ച്ചകള്‍ നടത്താന്‍ പ്രാപ്തമാക്കുന്ന ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമാണ് ഇത്. പ്ലാറ്റ്‌ഫോമില്‍ ട്രേഡിംഗിനായി വൈവിധ്യമാര്‍ന്ന ഡെറ്റ് സെക്യൂരിറ്റികള്‍ ലഭ്യമാണ്.

2020 ഫെബ്രുവരിയിലാണ് ആര്‍എഫ്ക്യു ബിഎസ്ഇയിലും എന്‍എസ്ഇയിലും ആരംഭിക്കുന്നത്.

X
Top