ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

എന്‍എസ്‌ഡിഎല്ലിന്റെ ഐപിഒയ്‌ക്ക്‌ സെബിയുടെ അനുമതി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഡെപ്പോസിറ്ററി ആയ നാഷണല്‍ സെക്യൂരിറ്റീസ്‌ ഡെപ്പോസിറ്ററി ലിമിറ്റഡി (എന്‍എസ്‌ഡിഎല്‍)ന്റെ ഐപിഒയ്‌ക്ക്‌ സെബിയുടെ അനുമതി ലഭിച്ചു. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി 5.72 കോടി നിലവിലുള്ള ഓഹരികളാണ്‌ വില്‍ക്കുന്നത്‌.

ഐഡിബിഐ ബാങ്ക്‌, എന്‍എസ്‌ഇ, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, യൂണിയന്‍ ബാങ്ക്‌ എന്നിവ ഓഹരികള്‍ വിറ്റഴിക്കും. ഐപിഒ രേഖകള്‍ സമര്‍പ്പിക്കുന്ന സമയത്ത്‌ എന്‍എസ്‌ഡിഎല്ലിലെ രണ്ട്‌ ശതമാനം ഓഹരികള്‍ വില്‍ക്കുമെന്ന്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ അറിയിച്ചിരുന്നു.

ഐഡിബിഐ ബാങ്കും എന്‍എസ്‌ഇയും യഥാക്രമം 26 ശതമാനവും 24 ശതമാനവും ഓഹരികളാണ്‌ കൈവശം വെക്കുന്നത്‌. എസ്‌ബിഐ (അഞ്ച്‌ ശതമാനം), യൂണിയന്‍ ബാങ്ക്‌ (2.8 ശതമാനം), കാനറാ ബാങ്ക്‌ (2.3 ശതമാനം) എന്നിവയാണ്‌ മറ്റ്‌ ഓഹരിയുടമകള്‍.

ഐഡിബിഐ ബാങ്ക്‌ 2.22 കോടി ഓഹരികളും എന്‍എസ്‌ഇ 1.80 കോടി ഓഹരികളും യൂണിയന്‍ ബാങ്ക്‌ 56.25 ലക്ഷം ഓഹരികളും എസ്‌ബിഐ 40 ലക്ഷം ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കും. ബിഎസ്‌ഇയില്‍ ആയിരിക്കും എന്‍എസ്‌ഡിഎല്‍ ലിസ്റ്റ്‌ ചെയ്യുന്നത്‌.

X
Top