എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

അവകാശ ഓഹരികളിറക്കി ₹50 കോടി സമാഹരിക്കാന്‍ സ്‌കൂബിഡേ ഗാര്‍മെന്റ്‌സ്

കേരളം ആസ്ഥാനമായ അന്ന ഗ്രൂപ്പിന്റെ ഭാഗമായ വസ്ത്ര-അലൂമിനിയം-റൂഫിംഗ്‌ നിര്‍മാതാക്കളായ സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് അവകാശ ഓഹരികള്‍ ഇറക്കി 50 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു.

അര്‍ഹരായ ഓഹരിയുടമകള്‍ക്ക് 10 രൂപ വീതം മുഖവില വരുന്ന ഓഹരികള്‍ അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം, മൂലധന സമാഹരണം എന്തിനുവേണ്ടിയാണെന്നത് വ്യക്തമല്ല.

2024 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ സ്‌കൂബിഡേയുടെ ലാഭം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 1.38 കോടി രൂപയില്‍ നിന്ന് 6.46 ലക്ഷമായി കുറഞ്ഞിരുന്നു.

രണ്ടാം പാദത്തില്‍ ലാഭം 13.58 ലക്ഷമായിരുന്നു. കമ്പനിയുടെ വരുമാനം ഡിസംബര്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ 11.72 കോടിയില്‍ നിന്ന് 11.16 കോടിയായും കുറഞ്ഞു.

X
Top