ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

എസ്‌ബിഐ 746 കോടിയുടെ നിഷ്‌ക്രിയ ആസ്തികൾ വിൽക്കുന്നു

മുംബൈ: 746 കോടിയിലധികം രൂപ വീണ്ടെടുക്കുന്നതിനായി വിവിധ നിഷ്‌ക്രിയ ആസ്തികൾ വിൽക്കാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഇതിനായി ബാങ്ക് അടുത്ത ദിവസങ്ങളിൽ സിന്ടെക്‌സ് ബിഎപിഎല്ലിന്റെ അക്കൗണ്ട് ഉൾപ്പെടെയുള്ള വിവിധ നിഷ്‌ക്രിയ ആസ്തികൾ വിറ്റഴിക്കും.

2022 നവംബർ 4-ന് നടക്കുന്ന ലേലത്തിൽ അസറ്റ് പുനർനിർമ്മാണ കമ്പനികൾ (ARCs) / ധനകാര്യ സ്ഥാപനങ്ങൾ (FIs), ബാങ്കുകൾ അല്ലെങ്കിൽ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFCs) എന്നിവയ്ക്ക് എസ്ബിഐ എൻപിഎകൾ വിൽക്കും.

നിർദിഷ്ട ലേലത്തിൽ 197.74 കോടി രൂപ കുടിശ്ശികയുള്ള സിന്ടെക്‌സ് ബിഎപിഎല്ലിന്റെ അക്കൗണ്ടും സൂറത്ത് ഹാസിറ എൻഎച്ച് 6 ടോൾവേ പ്രൈവറ്റ് ലിമിറ്റഡിന്റെ 335.54 കോടിയുടെ അക്കൗണ്ടും ഉൾപ്പെടും. സിന്ടെക്‌സ് ബിഎപിഎല്ലിന്റെ കാര്യത്തിൽ, തട്ടിപ്പ് അക്കൗണ്ടായതിനാൽ എആർസികൾക്ക് മാത്രമേ ഇ-ലേലത്തിന് അർഹതയുള്ളൂവെന്ന് എസ്ബിഐ അറിയിച്ചു.

കമ്പനിക്കെതിരെയുള്ള 197.74 കോടി രൂപയുടെ കുടിശ്ശികയിൽ 6.10 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഉൾപ്പെടുന്നു. ഓട്ടോമോട്ടീവ് വ്യവസായത്തിനായി ഇഞ്ചക്ഷൻ മോൾഡഡ് പ്ലാസ്റ്റിക് ഘടകങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് സിന്ടെക്‌സ് ബിഎപിഎൽ.

X
Top