
മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ ഫണ്ട്‌സ് മാനേജ്മെന്റിലെ തങ്ങളുടെ 6.3% ഓഹരികള്‍ പ്രാരംഭ പബ്ലിക് ഓഫറിംഗ് വഴി വില്‍ക്കും.എസ്ബിഐയുടെയും ഫ്രഞ്ച് ഫണ്ട് മാനേജ്മെന്റ് സ്ഥാപനമായ അമന്റിയുടെയും സംയുക്ത സംരംഭമാണ് എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ്. റീട്ടെയില്‍, സ്ഥാപന നിക്ഷേപകര്‍ക്കായി മ്യൂച്വല്‍ ഫണ്ട്, നിക്ഷേപ പോര്‍ട്ട്ഫോളിയോ മേല്‍നോട്ടം വഹിക്കുന്നു.
2026 ല്‍ പൂര്‍ത്തിയാകുന്ന ഐപിഒ വഴി ഫ്രഞ്ച് കമ്പനി 3.7% ഓഹരികള്‍ വില്‍ക്കുമെന്ന് ഇന്ത്യന്‍ വായ്പാദാതാവ് അറിയിച്ചു. എസ്ബിഐ ഫണ്ട്‌സ് മാനേജ്മെന്റില്‍ നിലവില്‍ എസ്ബിഐക്ക് 61.9% ഓഹരികളും അമണ്ടിക്ക് 36.4% ഓഹരികളുമുണ്ട്.
ഇന്ത്യയിലെ ഐപിഒ വിപണി സജീവമായ സാഹചര്യത്തിലാണ് ഓഹരി വില്‍പ്പന പദ്ധതി.2025 ല്‍ രാജ്യം റെക്കോര്‍ഡ് ഐപിഒ ഫണ്ട്സമാഹരണത്തിന് സാക്ഷിയാകും. മുന്‍ വര്‍ഷത്തെ 20.5 ബില്യണ്‍ ഡോളറിനെ കടത്തി വെട്ടുന്ന പ്രകടനമാകും ഇത്. ടാറ്റ ക്യാപിറ്റല്‍,എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ,എച്ച്ഡിബി ഫിനാന്‍ഷ്യല്‍ എന്നിവയുടേതാണ് ഈ വര്‍ഷം നടന്ന മെഗാ ഐപിഒകള്‍.






