ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

എച്ച്ഡിഎഫ്‌സി എഎംസിയില്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ച് എസ്ബിഐ മ്യൂച്വല്‍ ഫണ്ട്

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനിയിലെ (എഎംസി) തങ്ങളുടെ ഓഹരി പങ്കാളിത്തം 2.9 ശതമാനത്തില്‍ നിന്നും 6.9 ശതമാനമാക്കി ഉയര്‍ത്തിയിരിക്കയാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ട്.

എംഇപി ഇന്‍ഫ്രസ്ട്രക്ച്വര്‍ ഡെവലപ്പേഴ്‌സിലെ പങ്കാളിത്തം 4.64 ശതമാനമായി കുറയ്ക്കാനും ഫണ്ട് തയ്യാറായി. നേരത്തെ 6.69 ശതമാനമായിരുന്നു നിക്ഷേപം.

യുകെ ആസ്ഥാനമായുള്ള അബ്രാന്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ചൊവ്വാഴ്ച ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ തങ്ങളുടെ 10.20 ശതമാനം പങ്കാളിത്തം 4079 രൂപ നിരക്കില്‍ വില്‍പന നടത്തിയിരുന്നു. 22 തവണകളായാണ് അബ്രാന്‍ എച്ച്ഡിഎഫ്‌സി എഎംസിയിലെ ഓഹരികള്‍ വിറ്റത്.

എസ്ബിഐ മ്യൂച്വല്‍ ഫണ്ട് (എംഎഫ്), ആദിത്യ ബിര്‍ള സണ്‍ ലൈഫ് എംഎഫ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ്, സോസൈറ്റ് ജനറല്‍, സ്‌മോള്‍കാപ്പ് വേള്‍ഡ് ഫണ്ട് ഇന്‍കോര്‍പ്പറേഷന്‍, കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ബോഫ സെക്യൂരിറ്റീസ് യൂറോപ്പ് എസ്എ എന്നിവയാണ് എച്ച്ഡിഎഫ്‌സി എഎംസിയുടെ ഓഹരികള്‍ വാങ്ങിയത്.

ബിഎസ്ഇയില്‍ ലഭ്യമായ ബ്ലോക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, എച്ച്ഡിഎഫ്‌സി എഎംസിയിലെ 10.20 ശതമാനം അഥവാ 2,17,78,305 ഓഹരികള്‍ അബ്ആര്‍ഡിഎന്‍ വില്‍പന നടത്തി.

X
Top