രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆ ര​ണ്ടാം പാ​ദ​ത്തി​ൽ ഇന്ത്യ 7.35 ശ​ത​മാ​നം സാ​മ്പ​ത്തി​കവ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം ◆ ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി ◆ ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆

എംസിഎല്‍ആര്‍ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി എസ്ബിഐ

മുംബൈ: റിസര്‍വ് ബാങ്ക്, റീപോ നിരക്ക് വര്‍ധനവ് മരവിപ്പിച്ചതിന് പിന്നാലെ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎല്‍ആര്‍), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാറ്റമില്ലാതെ നിലനിര്‍ത്തി.രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ എംസിഎല്‍ആര്‍ 7.95 ശതമാനമാണ്. ഒരു മാസത്തെയും മൂന്ന് മാസത്തെയും എംസിഎല്‍ആര്‍ 8.10 ശതമാനവും ആറ് മാസത്തെ എംസിഎല്‍ആര്‍ 8.40 ശതമാനവുമായി.

ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം വായ്പാ നിരക്ക് യഥാക്രമം 8.50 ശതമാനം, 8.60 ശതമാനം, 8.70 ശതമാനം. കാലാവധി തിരിച്ചുള്ള എംസിഎല്‍ആര്‍ വായ്പാ നിരക്കുകള്‍ 2023 ഏപ്രില്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.പലിശ നിശ്ചിയിക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കിനെയാണ് എംസിഎല്‍ആര്‍ കൊണ്ട് സൂചിപ്പിക്കുന്നത്. നിക്ഷേപ നിരക്ക്, റിപ്പോ നിരക്ക്, പ്രവര്‍ത്തനച്ചെലവ്, ക്യാഷ് റിസര്‍വ് അനുപാതം നിലനിര്‍ത്തുന്നതിനുള്ള ചെലവ് എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് വായ്പ നിരക്ക് തീരുമാനിക്കുമ്പോള്‍ പരിഗണിക്കുക.

റീപോ റേറ്റ് അഥവാ ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുന്ന പലിശ നിരക്ക് ഉയരുമ്പോള്‍ എംസിഎല്‍ ആര്‍ അടിസ്ഥാനമാക്കിയ വായ്പകളെ ബാധിക്കും. നേരത്തെ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായിരുന്നു. ഫെബ്രുവരിയിലാണ് കേന്ദ്രബാങ്ക് അവസാനമായി റിപ്പോ നിരക്കുയര്‍ത്തിയത്.

2022 മെയ് മുതല്‍ ഇതുവരെ 6 തവണ റിപ്പോ ഉയര്‍ത്തി.

X
Top