റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

റഷ്യയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള സംരഭകരെ ലക്ഷ്യമിട്ട് സ്ബര്‍ബാങ്കിന്റെ ബിസിനസ് ഗൈഡ്

ന്യൂഡല്‍ഹി: റഷ്യയില്‍ നിക്ഷേപിക്കുന്ന ഇന്ത്യന്‍ സംരഭകര്‍ക്കായി ബിസിനസ് ഗൈഡ് പ്രസിദ്ധീകരിച്ചിരിക്കയാണ് അവിടത്തെ ഏറ്റവും വലിയ വായ്പാദാതാവ്,  സ്ബെര്‍ബാങ്ക്.

റഷ്യയിലെ നിയന്ത്രണങ്ങള്‍, വിപണി സാഹചര്യങ്ങള്‍, ബിസിനസ് സംസ്‌കാരം എന്നിവ ഇന്ത്യന്‍ കമ്പനികളെ ധരിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ സാധ്യതകളെക്കുറിച്ച് റഷ്യന്‍ ബിസിനസുകളില്‍ ബോധവത്ക്കരണം നടത്തുന്ന കാര്യവും ബാങ്ക് സ്ഥിരീകരിച്ചു.

2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 100 യൂഎസ് ഡോളറാക്കി ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബാങ്ക് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ അലക്‌സാണ്ടര്‍ വെദ്യാക്കിന്‍ പറയുന്നു. ഇന്ത്യയുടെ സാധ്യതകള്‍ പരമാവധി ബാങ്ക് പ്രമോട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2024-25 ല്‍ 68.7 ബില്യണ്‍ യുഎസ് ഡോളറിന്റെ റെക്കോര്‍ഡ് ഉയരത്തിലെത്തി.. കോവിഡിന് മുന്‍പുള്ളതിനെ അപേക്ഷിച്ച് 5.3 മടങ്ങ് അധികം.

റഷ്യയിലെ സ്ബെര്‍ബാങ്ക് 15 വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഡല്‍ഹിയിലും മുംബൈയിലും സാന്നിധ്യമുള്ള ബാങ്ക് ബെംഗളൂരുവില്‍ ഈയിടെഒരു ഐടി ഹബ്ബ് ആരംഭിച്ചു.

X
Top