
സംവത് 2079ലെ ആദ്യമാസങ്ങളില്‍ പ്രാഥമിക വിപണി അത്ര സജീവമായിരുന്നില്ലെങ്കിലും ഐപിഒകളുടെ പ്രവാഹമാണ് പിന്നീട് കണ്ടത്. ഐപിഒകളില്‍ 90 ശതമാനവും ഇഷ്യു വിലയേക്കാള്‍ മുകളിലായാണ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്.
സംവത് 2079ലെ ആറ് ഐപിഒകള്‍ പല മടങ്ങ് നേട്ടം നല്‍കി. 300 ശതമാനം നേട്ടം രേഖപ്പെടുത്തിയ കെയ്‌ന്‍സ് ടെക്‌നോളജിയാണ് ഏറ്റവും മികച്ച മള്‍ട്ടിബാഗര്‍ ആയി മാറിയത്. പ്ലാസ വയേഴ്‌സ്, സയന്റ് ഡിഎല്‍എം, ഗ്ലോബല്‍ ഹെല്‍ത്ത്, സെന്‍കോ ഗോള്‍ഡ്, ഉത്‌കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ ഐപിഒകള്‍ 100 ശതമാനത്തിലേറെ നേട്ടം നല്‍കി.
പ്ലാസ വയേഴ്‌സ് ഐപിഒ വിലയില്‍ നിന്നും 163 ശതമാനമാണ് ഉയര്‍ന്നത്. സയന്റ് ഡിഎല്‍എം, ഗ്ലോബല്‍ ഹെല്‍ത്ത് എന്നീ ഓഹരികള്‍ ഇഷ്യു വിലയില്‍ നിന്നും 140 ശതമാനം ഉയര്‍ന്ന നിലയില്‍ വ്യാപാരം ചെയ്യുന്നു.
ഐഡിയാ ഫോര്‍ജ്, നെറ്റ് വെബ് ടെക്‌നോളജീസ് എന്നീ ഐപിഒകള്‍ ലിസ്റ്റിംഗ് ദിവസം ഇഷ്യു വിലയില്‍ നിന്നും 100 ശതമാനത്തിലേറെ ഉയര്‍ന്നു. എന്നാല്‍ ലിസ്റ്റിംഗിനു ശേഷം ഈ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദത്തിന് വിധേയമായി.
നെറ്റ്‌വെബ് ടെക്‌നോളജീസ് ഇപ്പോള്‍ ഇഷ്യു വിലയില്‍ നിന്നും 59 ശതമാനം ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഐഡിയാ ഫോര്‍ജ് ഇഷ്യു വിലയില്‍ നിന്നും 17 ശതമാനം ഉയര്‍ന്ന നിലയിലാണ്.
സംവത് 2079ല്‍ ലിസ്റ്റ് ചെയ്‌ത 55 ഓഹരികളില്‍ 49ഉം നിലവില്‍ ഓഫര്‍ വിലയേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. ആറ് ഐപിഒകള്‍ മാത്രമാണ് നഷ്‌ടത്തില്‍ വ്യാപാരം ചെയ്യുന്നത്.
യൂണിപാര്‍ട്‌സ് ഇന്ത്യ, ഇനോക്‌സ് ഗ്രീന്‍, ഐആര്‍എം എനര്‍ജി, എലിന്‍ ഇലക്ട്രോണിക്‌സ്, യാത്രാ ഓണ്‍ലൈന്‍, അപ്‌ഡേറ്റര്‍ സര്‍വീസസ് എന്നിവയാണ് ഐപിഒ വിലയില്‍ നിന്നും ഇടിഞ്ഞത്.