റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ആഗോള ബ്രാന്‍ഡ് മൂല്യത്തില്‍ സാംസംഗ് അഞ്ചാം സ്ഥാനത്ത്

ഗോള ബ്രാന്‍ഡ് മൂല്യത്തില്‍ സാംസംഗ് ഇലക്ട്രോണിക്സ് അഞ്ചാം സ്ഥാനത്ത്. ഇന്റര്‍ബ്രാന്‍ഡിന്റെ പട്ടികയില്‍ ‘തുടര്‍ച്ചയായ ആറാം വര്‍ഷമാണ് കൊറിയന്‍ കമ്പനി ഈ സ്ഥാനം നിലനിര്‍ത്തുന്നത്. ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകളില്‍ ഏറ്റവും മികച്ച ഏഷ്യന്‍ കമ്പനി എന്ന സ്ഥാനവും സാംസംഗ് നിലനിര്‍ത്തി.

സാമ്പത്തിക പ്രകടനം, ഉപഭോക്തൃ വാങ്ങല്‍ തീരുമാനങ്ങളില്‍ ബ്രാന്‍ഡുകളുടെ സ്വാധീനം, മൊത്തത്തിലുള്ള ബ്രാന്‍ഡ് മത്സരക്ഷമത എന്നിവ വിശകലനം ചെയ്തുകൊണ്ടാണ് ‘ഇന്റര്‍ബ്രാന്‍ഡ്’ ഓരോ വര്‍ഷവും കോര്‍പ്പറേറ്റ് ബ്രാന്‍ഡ് മൂല്യം വിലയിരുത്തുന്നത്.
കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം 90.5 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. 2020 മുതല്‍, ആഗോളതലത്തില്‍ മികച്ച അഞ്ച് ബ്രാന്‍ഡുകളില്‍ ഉള്‍പ്പെട്ട ഏക ഏഷ്യന്‍ കമ്പനിയായി സാംസംഗ് തുടരുന്നു.

എല്ലാ ബിസിനസ് വിഭാഗങ്ങളിലുമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ മത്സരശേഷി, എഐയില്‍ പ്രവര്‍ത്തിക്കുന്ന ഹോം എക്‌സ്പീരിയന്‍സ് ഇക്കോസിസ്റ്റം, എഐയുമായി ബന്ധപ്പെട്ട സെമികണ്ടക്ടറുകളിലെ മികച്ച നിക്ഷേപം, ഉപഭോക്തൃ കേന്ദ്രീകൃത ബ്രാന്‍ഡ് തന്ത്രങ്ങള്‍ എന്നിവയാണ് സാംസംഗിന്റെ ശക്തമായ പ്രകടനത്തിന് കാരണമായതെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനം പറഞ്ഞു.

മറ്റ് കൊറിയന്‍ സ്ഥാപനങ്ങളില്‍, 24.6 ബില്യണ്‍ യുഎസ് ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി ഹ്യുണ്ടായ് മോട്ടോര്‍ 30-ാം സ്ഥാനത്താണ്. കൊറിയന്‍ കമ്പനികളില്‍ രണ്ടാമത്തെ ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യമാണിത്. 2005 മുതല്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച 100 ബ്രാന്‍ഡുകളില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇടം നേടിയിട്ടുണ്ട്.

ആഗോളതലത്തില്‍ ആപ്പിള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഗൂഗിള്‍ എന്നിവയാണ് തൊട്ടുപിന്നില്‍. ജാപ്പനീസ് കമ്പനികളില്‍ ടൊയോട്ട ആറാം സ്ഥാനത്തും സോണി 34-ാം സ്ഥാനത്തും എത്തി. മുന്‍നിര എഐ സെമികണ്ടക്ടര്‍ കമ്പനിയായ എന്‍വിഡിയ ഈ വര്‍ഷം 15-ാം സ്ഥാനത്തെത്തി.

X
Top