ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

സഹാറ ഗ്രൂപ്പ് ചെയർമാൻ സുബ്രത റോയ് അന്തരിച്ചു

ലഖ്‌നൗ: സഹാറ ഇന്ത്യ പരിവാറിന്റെ സ്ഥാപകൻ സുബ്രത റോയ് അന്തരിച്ചു. അദ്ദേഹത്തിന് 75 വയസ്സായിരുന്നു.

“സഹരാശ്രീ ജി 2023 നവംബർ 14ന് രാത്രി 10.30 ന്, ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. കുറച്ചുനാളായി മെറ്റാസ്റ്റാറ്റിക് മാലിഗ്നൻസി, ഹൈപ്പർടെൻഷൻ, പ്രമേഹം എന്നിവയിൽ നിന്നുള്ള സങ്കീർണതകളുമായി നീണ്ട പോരാട്ടത്തിലായിരുന്നു. അദ്ദേഹം ഒരു പ്രചോദനാത്മക നേതാവും ദീർഘവീക്ഷണശാലിയും ആയിരുന്നു.” സഹാറ ഗ്രൂപ്പ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

ആരോഗ്യനില മോശമായതിനെ തുടർന്ന് 2023 നവംബർ 12-ന് അദ്ദേഹത്തെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ & മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (കെഡിഎഎച്ച്) പ്രവേശിപ്പിച്ചു.

1948-ൽ ബീഹാറിലെ അരാരിയയിൽ ജനിച്ച അദ്ദേഹം സഹാറ ഇന്ത്യ കെട്ടിപ്പടുക്കാൻ 2000 രൂപയുടെ മൂലധനവുമായി ചെറിയ തുടക്കം കുറിച്ച വ്യക്തിയാണ്. ഒടുവിൽ 1990-കളിൽ അദ്ദേഹം ലഖ്‌നൗവിലേക്ക് മാറുകയും നഗരത്തെ തന്റെ ഗ്രൂപ്പിന്റെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു.

ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽദാതാവായി ടൈം മാഗസിൻ ഒരിക്കൽ കമ്പനിയെ തിരഞ്ഞെടുത്തിരുന്നു.

റോയിയുടെ നേതൃത്വത്തിൽ സഹാറ നിരവധി ബിസിനസ്സുകളിലേക്ക് വ്യാപിച്ചു. ഹിന്ദി ഭാഷാ പത്രമായ രാഷ്ട്രീയ സഹാറ സമാരംഭിക്കുകയും പൂനെയ്ക്ക് സമീപം ആംബി വാലി സിറ്റി പദ്ധതി ആരംഭിക്കുകയും സഹാറ ടിവിയിലൂടെ ടെലിവിഷൻ രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു.

2000-കളിൽ, ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസ് ഹോട്ടൽ, ന്യൂയോർക്ക് സിറ്റിയിലെ പ്ലാസ ഹോട്ടൽ തുടങ്ങിയ ഐതിഹാസിക സ്വത്തുക്കൾ സഹാറ സ്വന്തമാക്കി.

എന്നാൽ, താമസിയാതെ “സഹാറ ചിട്ടി ഫണ്ട്’ കുംഭകോണവുമായി ബന്ധപ്പെട്ട് സഹാറയ്ക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. മാർക്കറ്റ് റെഗുലേറ്റർ സെബി അദ്ദേഹത്തിനെതിരെ നീങ്ങി. മൂന്ന് കോടി വ്യക്തികളിൽ നിന്ന് 24,000 കോടിയിലധികം രൂപയാണ് കമ്പനി പിരിച്ചെടുത്തതെന്നാണ് ആരോപണം.

ലഖ്‌നൗ ആസ്ഥാനമായുള്ള കമ്പനിയുടെ കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് അന്വേഷിക്കാൻ ഹിമാചൽ പ്രദേശ് ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു.

10,000 കോടി രൂപ കുടിശ്ശിക നൽകാത്തതിന് 2014 മാർച്ച് 4ന് റോയിയെ ജയിലിൽ അടച്ചു. രണ്ട് വർഷത്തിലേറെയായി ജയിലിൽ കിടന്നതിന് ജയിലിൽ കിടന്ന അദ്ദേഹം 2016ലാണ് പരോളിൽ പുറത്തിറങ്ങിയത്.

X
Top