ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

സാഹ്‌ പോളിമേഴ്‌സ്‌ 31% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

സാഹ്‌ പോളിമേഴ്‌സിന്റെ ഓഹരികള്‍ ഇന്ന്‌ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും 31 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു. 65 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി 85 രൂയ്‌ക്കാണ്‌ വ്യാപാരം ആരംഭിച്ചത്‌.

ഗ്രേ മാര്‍ക്കറ്റില്‍ ഗണ്യമായ പ്രീമിയം ലഭ്യമല്ലാതിരുന്ന ഓഹരിയാണ്‌ ഇന്ന്‌ മികച്ച നേട്ടത്തോടെ ലിസ്റ്റ്‌ ചെയ്‌തത്‌. നിലവിലെ വിപണിയിലുള്ള ദുര്‍ബലാവസ്ഥയാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ പ്രീമിയം ലഭിക്കാതിരുന്നതിന്‌ കാരണം.

66.30 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിച്ചത്‌. പുതിയ ഓഹരികളുടെ വില്‍പ്പന മാത്രമാണ്‌ നടത്തിയത്‌. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്നതിനായി എത്തിയ ഐപിഒകളുടെ ഒരു നിരയ്‌ക്കു ശേഷമാണ്‌ സാഹ്‌ പോളിമേഴ്‌സ്‌ പുതിയ ഓഹരികളുടെ വില്‍പ്പന മാത്രം ഉള്‍പ്പെടുത്തി പബ്ലിക്‌ ഇഷ്യു നടത്തിയത്‌.

ഐപിഒക്ക്‌ നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിച്ചിരുന്നത്‌. 17.46 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

ഐപിഒ വഴി സമാഹരിക്കുന്ന ധനം കടം തിരിച്ചടയ്‌ക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും പുതിയ ഉല്‍പ്പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിനും വിനിയോഗിക്കും. മണല്‍, വളങ്ങള്‍ തുടങ്ങിയ ചരക്കുകള്‍ പാക്ക്‌ ചെയ്യുന്ന കട്ടിയേറിയ വലിയ പോളിത്തൈലീന്‍ ബാഗുകളും ചാക്കുകളും, പോളിത്തൈലീന്‍ തുണികളും മറ്റു ഉത്‌പന്നങ്ങളുമാണ്‌ കമ്പനി നിര്‍മ്മിക്കുന്നത്‌.

വളങ്ങള്‍, മരുന്നുകള്‍,സിമന്റ്‌, കെമിക്കല്‍, ഭക്ഷ്യോത്‌പന്നങ്ങള്‍,തുണിത്തരങ്ങള്‍, സിറാമിക്‌സ്‌, സ്‌റ്റീല്‍ തുടങ്ങിയ മേഖലയിലെ കമ്പനികള്‍ക്ക്‌ വലിയ പാക്കേജിംഗ്‌ സാമഗ്രികള്‍ കമ്പനി വിതരണം ചെയ്യുന്നു.

14 രാജ്യങ്ങളിലേക്കാണ്‌ കമ്പനി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്‌. പ്രവര്‍ത്തന വരുമാനത്തിന്റെ 55 ശതമാനവും ലഭിക്കുന്നത്‌ കയറ്റുമതിയില്‍ നിന്നാണ്‌. 2021-22ല്‍ കമ്പനിയുടെ മൊത്തം വരുമാനം 81.23 കോടി രൂപയാണ്‌.

2019-20ല്‍ 49.91 കോടി രൂപയായിരുന്നു വരുമാനം. മൂന്ന്‌ വര്‍ഷ കാലയളവിലെ ശരാശരി വാര്‍ഷിക വരുമാന വളര്‍ച്ച 27.58 ശതമാനമാണ്‌.

2019-20ല്‍ 0.3 കോടി രൂപയായിരുന്ന ലാഭം 2021-22ല്‍ 4.38 കോടി രൂപയായി. 2019-20ല്‍ വരുമാനത്തിന്റെ ഒരു ശതമാനമായിരുന്നു ലാഭം. ഇത്‌ 2021-22ല്‍ അഞ്ച്‌ ശതമാനമായി ഉയര്‍ന്നു.

X
Top