കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യജിഎസ്ടി പിരിവ് ഫെബ്രുവരിയിൽ 1.83 ലക്ഷം കോടി രൂപസർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായി

എസ്.ഭരതൻ എച്ച്പിസിഎല്ലിന്റെ ഡയറക്ടറായി ചുമതലയേറ്റു

മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണ, ഇന്ധന വിപണന കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്‌പിസിഎൽ) റിഫൈനറികളുടെ പുതിയ ഡയറക്ടറായി എസ് ഭരതൻ ശനിയാഴ്ച ചുമതലയേറ്റു. ഡയറക്ടറായി (റിഫൈനറീസ്) ചുമതലയേൽക്കുന്നതിന് മുമ്പ് ഭരതൻ റിഫൈനറീസ് കോർഡിനേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.

ജോലിയിൽ നിന്ന് വിരമിച്ച വിനോദ് എസ് ഷേണായിക്ക് പകരക്കാരനായി ആണ് അദ്ദേഹം എത്തുന്നത്. കമ്പനിയുടെ റിഫൈനറി പ്രവർത്തനങ്ങളുമായി ഭരതന് വിപുലമായ സമ്പർക്കമുണ്ടെന്നും. 25 വർഷത്തിലേറെയായി മുംബൈയിലെയും വിശാഖ് റിഫൈനറിയിലെയും ഓപ്പറേഷൻസ് ആൻഡ് ടെക്‌നിക്കൽ ഡിപ്പാർട്ട്‌മെന്റുകളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ മാർജിൻ മാനേജ്‌മെന്റ്, റിഫൈനറി പ്രോജക്ട് പ്രോസസ് എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭരതന് കീഴിൽ എച്ച്‌പിജിആർഡിസി ഏകദേശം 380 പേറ്റന്റുകൾ ഫയൽ ചെയ്തതായി കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

X
Top