ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

റഷ്യയ്ക്കെതിരെ അമേരിക്കയുടെ പുതിയ വ്യാപാര ഉപരോധം; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിസന്ധിയിലേക്ക്

കൊച്ചി: റഷ്യയ്ക്കെതിരെ അമേരിക്ക പുതിയ വ്യാപാര ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യൻ റിഫൈനറികളുടെ ക്രൂഡോയിൽ ഇറക്കുമതിക്ക് വെല്ലുവിളിയേറുന്നു.

ഉക്രെയിൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിൽ നിന്ന് കുറഞ്ഞവിലയിൽ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. റഷ്യയിലെ മുൻനിര ടാങ്കർ ഗ്രൂപ്പായ സാവ്കോംഫ്ളാറ്റിനെ ലക്ഷ്യമിട്ട് ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്ക് എണ്ണയെത്തിക്കാൻ ആവശ്യത്തിന് വെസലുകൾ കിട്ടാതെയായി.

മറ്റ് മേഖലകളിൽ നിന്ന് വെസലുകൾ ലഭ്യമാക്കുമ്പോൾ ചരക്ക് കൈകാര്യ ചെലവ് കുത്തനെ കൂടുകയാണ്. ഇതോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ അധിക നേട്ടം റിഫൈനറികൾക്ക് നഷ്ടമാകും.

കഴിഞ്ഞ വർഷം ഇന്ത്യൻ റിഫൈനറികൾ പ്രതിദിനം 16.6 ലക്ഷം ബാരൽ ക്രൂഡോയിലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി നടത്തിയത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയം കോർപ്പറേഷനും ഹിന്ദുസ്ഥാൻ ഓയിൽ കോർപ്പറേഷനും സംയുക്തമായി പ്രതിദിനം നാലുലക്ഷം ബാരൽ ക്രൂഡോയിൽ വാങ്ങുന്നതിന് റഷ്യയിലെ പ്രമുഖ ഉത്പാദകരായ റോസ്‌നെഫ്റ്റുമായി ചർച്ച നടത്തുകയാണ്.

ദുബായ് വിലയേക്കാൾ മൂന്നര ഡോളർ വരെ വില കുറച്ച് ക്രൂഡ് നൽകാമെന്നാണ് ഓഫർ.

X
Top