100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഡോളറിനെതിരെ രൂപ ഇടിഞ്ഞു

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ 8 പൈസ് ദുര്‍ബലമായി. 82.05 നിരക്കില്‍ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ കറന്‍സി, സമാന നിരക്കില്‍ ക്ലോസ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച, 81.97 നിരക്കിലായിരുന്നു ക്ലോസിംഗ്.

82.07-82.04 റെയ്ഞ്ചിലാണ് വ്യാപാരം നടന്നത്. അതേസമയം ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 102.59 നിരക്കിലെത്തി. മുന്‍ ക്ലോസിംഗിനെ അപേക്ഷിച്ച് 0.20 ശതമാനം ഉയര്‍ച്ച.

ബ്രെന്റ് ക്രൂഡ് അവധി 0.69 ശതമാനം താഴ്ന്ന് 73.63 ഡോളറിലാണുള്ളത്. വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 693.28 ഡോളര്‍ അറ്റ വില്‍പന നടത്തിയിരുന്നു. വെള്ളിയാഴ്ച നിഫ്റ്റിയും സെന്‍സെക്സും യഥാക്രമം 70.45 പോയിന്റ് അഥവാ 0.36 ശതമാനവും 194.96 പോയിന്റ് അഥവാ 0.31 ശതമാനവും നഷ്ടം നേരിട്ടു.

X
Top