100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഡോളറിനെതിരെ 13 പൈസ ഇടിവില്‍ രൂപ

മുംബൈ: യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 87.71 നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചു. മുന്‍ ക്ലോസിംഗിനേക്കാള്‍ 13 പൈസ ഇടിവാണിത്. ആഭ്യന്തര ഇക്വിറ്റി വിപണിയുടെ തകര്‍ച്ചയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും യുഎസ്-ഇന്ത്യ വ്യാപാര ഉടമ്പടിയിലെ അനിശ്ചിതാവസ്ഥയുമാണ് പ്രധാന കാരണം.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വ്യാഴാഴ്ച 4997.19 കോടി രൂപ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.ഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ 51 ശതമാനം താരിഫ് ലോകത്തിലെ തന്നെ ഉയര്‍ന്നതാണ്.

ഇന്റര്‍ബാങ്ക് എക്‌സ്‌ചേഞ്ചില്‍ 87.56 നിലയിലാണ് ഇന്ത്യന്‍ കറന്‍സി വ്യാപാരം ആരംഭിച്ചത്. പിന്നീട് 87.52 ലെയ്ക്ക് മെച്ചപ്പെട്ടെങ്കിലും 87.71 നിരക്കില്‍ ക്ലോസ് ചെയ്തു.
വ്യാഴാഴ്ച 87.58 നിരക്കിലായിരുന്നു ക്ലോസിംഗ്.

ആറ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ ഇന്‍ഡെക്‌സ് 98.24 നിരക്കിലാണുള്ളത്. 0.16 ശതമാനം ഇടിവ്. ബ്രെന്റ് ക്രൂഡ് വില 0.60 ശതമാനം ഉയര്‍ന്ന് 66.83 നിരക്കിലെത്തി.

X
Top