റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ഡോളറിനെതിരെ രൂപ ദുര്‍ബലമായി തുടരുന്നു

മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ക്ക് ശേഷം രൂപ ഡോളറിനെതിരെ 5 പൈസ നഷ്ടത്തില്‍ 86.36 നിരക്കില്‍ ക്ലോസ് ചെയ്തു. ഓഗസ്റ്റ് 1 എന്ന സമയപരിധിയ്ക്ക് മുന്നോടിയായി യുഎസ്-ഇന്ത്യ വ്യാപാര ഉടമ്പടി നിലവില്‍ വരുമോ എന്ന ആശങ്കയാണ് കാരണം. അതേസമയം ഡോളറും ക്രൂഡ് ഓയിലും ദുര്‍ബലമായത് ഭാഗികമായി രൂപയുടെ തകര്‍ച്ച തടഞ്ഞു.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 86.26 നിരക്കിലാണ് ഇന്ത്യന്‍ കറന്‍സി വ്യാപാരം തുടങ്ങിയത്. പിന്നീട് 86.22 നിലയിലേയ്ക്ക് ഉയര്‍ന്നെങ്കിലും 86.41 നിരക്കിലേയ്ക്ക് താഴ്ന്നു. അതിനുശേഷം 86.36 ലെവലില്‍ ക്ലോസ് ചെയ്യുകയായിരുന്നു.

തിങ്കളാഴ്ച 15 പൈസ നഷ്ടത്തില്‍ 86.31 നിരക്കിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.03 ശതമാനം ദുര്‍ബലമായിട്ടുണ്ട്. 97.82 നിരക്കിലാണ് യുഎസ് കറന്‍സിയുള്ളത്.

ബ്രെന്റ് ക്രൂഡ് 0.94 ശതമാനം ഇടിഞ്ഞ് 68.56 നിരക്കിലെത്തി.

X
Top