രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

രൂപ വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍

ന്യൂഡല്‍ഹി: ഡോളറിന്റെ ശക്തിപ്പെടല്‍ കാരണം ദിനംപ്രതി ദുര്‍ബലമാവുകയാണ് രൂപ. 81.93 ന്റെ റെക്കോര്‍ഡ് ഇടിവാണ് ഇന്ത്യന്‍ കറന്‍സി ബുധനാഴ്ച രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ 81.86 നിരക്കിലായിരുന്നു രൂപ.

വിദേശ നിക്ഷേപകരുടെ വില്‍പന സമ്മര്‍ദ്ദവും നിക്ഷേപകരെ അകറ്റി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ എഫ്‌ഐഐകള്‍ 10,000 കോടി രൂപയാണ് പിന്‍വലിച്ചത്.

മറ്റ് ഏഷ്യന്‍ കറന്‍സികള്‍ ചൈന റെന്‍മിന്‍ബി-0.6 ശതമാനം, തായ് വാന്‍ ഡോളര്‍ -0.58 ശതമാനം, സിംഗപ്പൂര്‍ ഡോളര്‍ -0.44 ശതമാനം, തായ് ബഹത് -0.21 ശതമാനം, മലേഷന്‍ റിഞ്ചിട്ട് -0.18 ശതമാനം, ദക്ഷണികൊറിയന്‍ വോണ്‍- 1.12 ശതമാനം, ഇന്തോനോഷ്യന്‍ രുപ്പയ- 0.72 ശതമാനം, ചൈന ഓഫ്‌ഷോര്‍- 0.66 ശതമാനം എന്നിങ്ങനെ തകര്‍ച്ച നേരിട്ടു. പല ഏഷ്യന്‍, എമര്‍ജിംഗ് മാര്‍ക്കറ്റ് കറന്‍സികളും ഒന്നിലധികം വര്‍ഷത്തെ താഴ്ന്ന നിലയിലാണുള്ളത്.

ബാങ്ക് ഓഫ് ജപ്പാന്‍ ബോണ്ട് വാങ്ങുന്ന തിരക്കിലായതിനാല്‍ യെന്‍ 25 ശതമാനത്തിലധികം ഇടിഞ്ഞ് 144 ലെത്തി. 10 വര്‍ഷ ബോണ്ട് യീല്‍ഡ് 3 ബേസിസ് പോയിന്റ് ഉയര്‍ന്ന് രണ്ട്മാസത്തെ ഉയരത്തിലും പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.0.36 ശതമാനം ഉയര്‍ന്ന് 114.53 നിരക്കിലും ട്രേഡ് ചെയ്യുന്നു. ഫെഡ് റിസര്‍വിന്റെ 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവാണ് ഡോളറിനെ ഉയര്‍ത്തുന്നത്.

X
Top