യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

രൂപ ഒരു വർഷത്തിനിടെ ഇടിഞ്ഞത് അഞ്ചു ശതമാനം

മുംബൈ: രൂപക്ക് 2025 സമ്മാനിച്ചത് വലിയ തിരിച്ചടി. വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് പണം പിൻവലിച്ചതും അന്താരാഷ്ട്ര വിപണിയിൽ ഡോളർ കരുത്താർജിച്ചതും കാരണം ഈ വർഷം രൂപയുടെ മൂല്യത്തിൽ അഞ്ചു ശതമാനത്തിന്റെ ഇടിവുണ്ടായി. ഏഷ്യയിലെത്തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസികളിലൊന്നായി രൂപ മാറി.

2025ലെ അവസാന വ്യാപാര ദിനമായ ബുധനാഴ്ച, രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ് ഡോളറിന് 89.88 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. 2024 ഡിസംബർ 31ന് 85.64 എന്ന നിലയിലായിരുന്ന രൂപ, ഒരു വർഷംകൊണ്ട് 4.95 ശതമാനം ഇടിഞ്ഞു. ഒരു ഘട്ടത്തിൽ രൂപയുടെ മൂല്യം 91.08 വരെ താഴ്ന്നിരുന്നു. രൂപയുടെ തകർച്ച വലിയതോതിൽ ബാധിക്കാതിരിക്കാൻ വിപണിയിൽ ഇടപെടലുകൾ നടത്തിയിരുന്നു.

വിദേശ നിക്ഷേപകർ ഈ വർഷം ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് ഏകദേശം 1650 കോടി യു.എസ് ഡോളർ (ഏകദേശം 1.37 ലക്ഷം കോടി രൂപ) പിൻവലിച്ചത് രൂപക്ക് വലിയ തിരിച്ചടിയായി. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും വ്യാപാര തർക്കങ്ങളുമാണ് നിക്ഷേപകരെ അകറ്റിയത്.

എണ്ണ, സ്വർണം, പ്രതിരോധം എന്നീ മേഖലകളിലെ ഇറക്കുമതിക്കായി ഡോളറിന് ആവശ്യക്കാർ ഏറിയതും രൂപയുടെ വിലയിടിവിന് കാരണമായി.

X
Top